നെടുമങ്ങാട്: റബർ പുരയിടത്തിൽ നിന്നും ഒട്ടുപാലും ഡിഷും മോഷ്ടിച്ച കേസിലെ പ്രതികൾ പൊലീസ് പിടിയിൽ. പനവൂർ ആറ്റിൻപുറം വലിയ കൊങ്ങണംകോട് വടക്കുംകര പുത്തൻവീട്ടിൽ ബി.ഉണ്ണി (33), ആറ്റിൻപുറം വലിയ കൊങ്ങണംകോട് വഴക്കുംകര പുത്തൻവീട്ടിൽ ബി.സനൽ (ടിറ്റു 32) എന്നിവരാണ് അറസ്റ്റിലായത്. പുല്ലാമല സ്വദേശി ഹാഷിം പാട്ടത്തിനെടുത്ത പുരയിടത്തിലെ ഷെഡിൽ സൂക്ഷിച്ചിരുന്ന 60 ഡിഷുകളും ഒട്ടുപാലും കഴിഞ്ഞ 13 ന് വൈകിട്ട് 5 ഓടെ മോഷ്ടിച്ച് കടത്തിയെന്നാണ് കേസ്.ഇവിടെനിന്ന് ഡിഷും ഒട്ടു പാലും സ്ഥിരമായി കാണാതാകാറുണ്ട്. പ്രതികൾ ചാക്ക് കെട്ട് ചുവന്നു കൊണ്ടുപോകുന്നത് സമീപവാസികൾ കണ്ടതിനെ തുടർന്നുള്ള പൊലീസ് അന്വേഷണത്തിലാണ് അറസ്റ്റ്.സനലിനെതിരെ വെള്ളറട സ്റ്റേഷനിൽ മോഷണത്തിനും കിളിമാനൂർ സ്റ്റേഷനിൽ കൊലപാതക ശ്രമത്തിനും കേസുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |