ദോഹ: ഫിഫ ദി ബെസ്റ്റ് അവാര്‍ഡ് റയല്‍ മാഡ്രിഡിന്റെ ബ്രസീലിയന്‍ താരം വിനീഷ്യസ് ജൂനിയറിന്. മികച്ച വനിതാ താരത്തിനുള്ള പുരസ്‌കാരം സ്പാനിഷ് വനിതാ താരം എയ്തന ബോണ്‍മാറ്റിക്ക് ലഭിച്ചു. മികച്ച പുരുഷ ഗോള്‍ കീപ്പര്‍ക്കുള്ള പുരസ്‌കാരം അര്‍ജന്റീനയുടെ ലോകകപ്പ് ഹീറോ എമിലിയാനോ മാര്‍ട്ടീനസിന് ലഭിച്ചു. ഏറ്റവും മികച്ച ഗോളിനുള്ള പുസ്‌കാസ് അവാര്‍ഡ് മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ അര്‍ജന്റൈന്‍ ഫോര്‍വേര്‍ഡ് അലജാന്ദ്രോ ഗര്‍നാച്ചോക്ക് ലഭിച്ചു.
ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ എവര്‍ടനെതിരെ നേടിയ ഗോളാണ് യുണൈറ്റഡ് താരത്തെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്. എക്കാലത്തും ഓര്‍ത്തു വയ്ക്കാന്‍ സാധിക്കുന്ന ഗോളാണ് ഇതെന്നും പിന്തുണയ്ക്കു നന്ദിയുണ്ടെന്നും ഗര്‍നാച്ചോ പ്രതികരിച്ചു. 2024 ലെ മികച്ച വനിതാ ഗോള്‍ കീപ്പര്‍ക്കുള്ള പുരസ്‌കാരം യുഎസിന്റെ അലിസ നെഹറിന് ലഭിച്ചു.റയല്‍ മഡ്രിഡും പച്ചൂക്കയും തമ്മില്‍ നടക്കുന്ന ഇന്റര്‍കോണ്ടിനന്റല്‍ കപ്പ് ഫുട്‌ബോള്‍ ഫൈനലിനോട് അനുബന്ധിച്ചാണു ചടങ്ങുകള്‍ നടക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |