ലക്‌നൗ: കൊച്ചു കുട്ടികൾ കാറിലോ അല്ലെങ്കിൽ മറ്റ് വാഹനങ്ങളിലുമൊക്കെ മുൻ സീറ്റിലിരിക്കണമെന്ന് വാശി പിടിച്ച് പരസ്പരം തല്ലുകൂടുന്നത് നമ്മൾ കണ്ടിട്ടുണ്ട്. കുട്ടികളല്ലേ പോട്ടെ എന്ന് വയ്ക്കാം. എന്നാൽ പൊലീസ് വണ്ടിയിലെ മുൻ സീറ്റിന് വേണ്ടി പൊലീസുകാർ തമ്മിൽ നടുറോഡിൽവച്ച് തല്ലുണ്ടാക്കിയാൽ എങ്ങനെയിരിക്കും?
അത്തരമൊരു സംഭവമാണ് ഉത്തർപ്രദേശിലെ ബിത്തൂർ ജില്ലയിൽ കഴിഞ്ഞ ദിവസം നടന്നത്. രാജേഷ് സിംഗ്, സുനിൽ കുമാർ എന്നീ പൊലീസുകാരാണ് പട്രോളിങ്ങിന് പോകുന്ന വണ്ടിയുടെ മുൻ സീറ്റിൽ ഇരിക്കാൻ വേണ്ടി നടുറോഡിൽവച്ച് തല്ലുണ്ടാക്കിയത്. നാട്ടുകാരിലാരോ വീഡിയോ പകർത്തി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തതോടെയാണ് സംഭവം പുറംലോകമറിയുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |