SignIn
Kerala Kaumudi Online
Friday, 15 May 2026 8.16 PM IST

അഭിനയം കൂടാതെ വേറേയും കുറേ സിദ്ധികളുണ്ടായിരുന്നു, ഇത്രയെങ്കിലും എഴുതിയില്ലെങ്കിൽ സമാധാനമുണ്ടാകില്ല

dileep-sankar

തിരശീലയിലെ നടനായാൽ മാത്രം മതി എന്ന് ആഗ്രഹിച്ചയാളായിരുന്നു അന്തരിച്ച നടൻ ദിലീപ് ശങ്കർ എന്ന് എഴുത്തുകാരനും തിരക്കഥാകൃത്തുമായ പി.എഫ് മാത്യൂസ്. എല്ലാ നടൻമാരെയും പോലെ വലിയ തിരശ്ശീലയിൽ തന്റെ മുഖം കാണണമെന്ന് ആഗ്രഹിച്ചെങ്കിലും വിജയിച്ചില്ല, മിനിസ്ക്രീനിലേക്ക് ചുരുങ്ങി. കാലം മാറിയപ്പോൾ മിനിസ്ക്രീനിൽ ഒരു സാദ്ധ്യതയുമില്ലെന്ന് ദിലീപ് തിരിച്ചറിഞ്ഞിരുന്നുവെന്നും മാത്യൂസ് പറയുന്നു.

പി.എഫ് മാത്യൂസ് എഴുതിയത്-

എന്നെക്കാളും ഏറെ ഇളയതായിരുന്നു അയാൾ. പലപ്പോഴും അനിയനേപ്പോലെ കൂടെയുണ്ടായിട്ടുണ്ട്. അഭിനയം കൂടാതെ വേറേയും കുറേ സിദ്ധികളുണ്ടായിരുന്നതിനാൽ കലാശാല പ്രതിഭയുമായിരുന്നു. തിരശീലയിലെ നടനായാൽ മാത്രം മതി എന്നാണ് ആഗ്രഹിച്ചത്. 1995 ൽ ദൂരദർശനിലെ റോസസ് ഇൻ ഡിസംബർ എന്ന പരമ്പരയിലൂടെ അഭിനയം തുടങ്ങാൻ ഞാനൊരു കാരണമായി. അതിലെ ലെനി എന്ന കഥാപാത്രം പുതിയൊരു വഴി തുറന്നു കൊടുക്കും എന്ന് തന്നെ കരുതി. അത്ഭുതമൊന്നുമുണ്ടായില്ല. തുടർന്ന് തനിയെ കുറേ ദൂരം സഞ്ചരിച്ചു. എല്ലാ നടൻമാരെയും പോലെ വലിയ തിരശ്ശീലയിൽ തന്റെ മുഖം കാണണമെന്ന് ആഗ്രഹിച്ചെങ്കിലും വിജയിച്ചില്ല, മിനിസ്ക്രീനിലേക്ക് ചുരുങ്ങി. കാലം മാറിയപ്പോൾ മിനിസ്ക്രീനിൽ ഒരു സാദ്ധ്യതയുമില്ലെന്ന് അയാൾ തിരിച്ചറിഞ്ഞിരുന്നു. അവസാന രംഗം അഗാധമായ ഏകാന്തതയിൽ ആയിരുന്നു. അസഹനീയമായ ആ നിമിഷങ്ങൾ തനിയെ കഴിച്ചുകൂട്ടി. സഹജീവികൾ അറിഞ്ഞപ്പോൾ രണ്ടു ദിവസം കഴിഞ്ഞിരുന്നു. വലിയ തിരശ്ശീലയിൽ മുഖം നിറഞ്ഞു നിൽക്കണമെന്ന് ആഗ്രഹിച്ചയാൾ മുഖം തരാതെ മടങ്ങി.

ഇതൊരു കണ്ണോക്ക് ആണോ എന്നറിയില്ല. പക്ഷെ ഇത്രയെങ്കിലും എഴുതിയില്ലെങ്കിൽ സമാധാനമുണ്ടാകില്ല.
സഹോദരാ വിട.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: PF MATHEWS, DILEEP SANKAR, ACTOR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA