തിരുവനന്തപുരം:കേരള സിവിൽ പൊലീസ് വകുപ്പിൽ സബ് ഇൻസ്‌പെക്ടർ ഒഫ് പൊലീസ് (ട്രെയിനി) (കാറ്റഗറി നമ്പർ 572/2023, 573/2023, 574/2023), ആംഡ് പൊലീസ് സബ് ഇൻസ്‌പെക്ടർ (ട്രെയിനി) (കാറ്റഗറി നമ്പർ 575/2023, 576/2023), എക്‌സൈസ് വകുപ്പിൽ എക്‌സൈസ് സബ് ഇൻസ്‌പെക്ടർ (ട്രെയിനി) (പട്ടികജാതി) (കാറ്റഗറി നമ്പർ 544/2023) തസ്തികകളിലേക്ക് 15, 16 തീയതികളിൽ രാവിലെ 5.30 ന് തിരുവനന്തപുരം, കോഴിക്കോട്, കണ്ണൂർ, തൃശൂർ ജില്ലകളിൽ ശാരീരിക അളവെടുപ്പും കായികക്ഷമതാ പരീക്ഷയും നടത്തും. കായികക്ഷമതാ പരീക്ഷയിൽ വിജയിക്കുന്നവർക്ക് അന്നേ ദിവസം അതാത് മേഖലാ/ജില്ലാ ഓഫീസുകളിൽ സർട്ടിഫിക്കറ്റ് പരിശോധനയും നടത്തും. പരീക്ഷാകേന്ദ്രങ്ങളുടെ മാറ്റം, തീയതി/സമയ മാറ്റം എന്നിവ അനുവദിക്കില്ല. അഡ്മിഷൻ ടിക്കറ്റ് പ്രൊഫൈലിൽ.
പൊലീസ് വകുപ്പിൽ പൊലീസ് കോൺസ്റ്റബിൾ (എ.പി.ബി) (കെ.എ.പി.3) (പത്തനംതിട്ട) (കാറ്റഗറി നമ്പർ 593/2023) തസ്തികയുടെ ചുരുക്കപട്ടികയിലുൾപ്പെട്ടവർക്ക് 7, 8, 9, 10, 13, 15 തീയതികളിൽ ആലപ്പുഴ ചേർത്തല സെന്റ് മൈക്കിൾസ് കോളേജ് ഗ്രൗണ്ടിൽ രാവിലെ 5.30 ന് ശാരീരിക അളവെടുപ്പും കായികക്ഷമതാ പരീക്ഷയും നടത്തും.
ഒ.എം.ആർ പരീക്ഷ
വ്യാവസായിക പരിശീലന വകുപ്പിൽ ജൂനിയർ ഇൻസ്ട്രക്ടർ (ഡ്രസ്സ് മേക്കിംഗ്) (കാറ്റഗറി നമ്പർ 642/2023) തസ്തികയിലേക്ക് 10 ന് രാവിലെ 7.15 മുതൽ 9.15 വരെ ഒ.എം.ആർ. പരീക്ഷ നടത്തും.
പുരാവസ്തു വകുപ്പിൽ ലബോറട്ടറി അസിസ്റ്റന്റ് (കാറ്റഗറി നമ്പർ 527/2023), ആയുർവേദ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ ടെക്നിഷ്യൻ (ഫാർമസി) (കാറ്റഗറി നമ്പർ 578/2023), കെമിക്കൽ എക്സാമിനേഴ്സ് ലബോറട്ടറിയിൽ ടെക്നിക്കൽ അസിസ്റ്റന്റ്/സെറോളജിക്കൽ അസിസ്റ്റന്റ് (കാറ്റഗറി നമ്പർ 580/2023) തസ്തികകളുടെ മാറ്റിവച്ച ഒ.എം.ആർ പരീക്ഷ 16 ന് രാവിലെ 7.15 മുതൽ 9.15 വരെ നടത്തും.
പി.എസ്.സി അഭിമുഖം
തിരുവനന്തപുരം: കോട്ടയം ജില്ലയിൽ ആരോഗ്യ വകുപ്പിൽ ഫാർമസിസ്റ്റ് ഗ്രേഡ് 2 (പട്ടികവർഗ്ഗം) (കാറ്റഗറി നമ്പർ 508/2023) തസ്തികയിലേക്ക് 8 ന് രാവിലെ 9.30 ന് പി.എസ്.സി കോട്ടയം ജില്ലാ ഓഫീസിൽ അഭിമുഖം നടത്തും.
പത്തനംതിട്ട ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ പാർട്ട്ടൈം ഹൈസ്കൂൾ ടീച്ചർ (മലയാളം) (കാറ്റഗറി നമ്പർ 597/2023) തസ്തികയിലേക്ക് 2025 ജനുവരി 8, 9, 10 തീയതികളിലും ഹൈസ്കൂൾ ടീച്ചർ (മാത്തമാറ്റിക്സ്) (കാറ്റഗറി നമ്പർ 705/2023) മലയാളം മീഡിയം (തസ്തികമാറ്റം മുഖേന) തസ്തികയിലേക്ക് 10 നും പി.എസ്.സി പത്തനംതിട്ട ജില്ലാ ഓഫീസിൽ അഭിമുഖം നടത്തും.
തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ എൻ.സി.സി വകുപ്പിൽ കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് ഗ്രേഡ് 2 (വിമുക്തഭടൻമാർ മാത്രം) (കാറ്റഗറി നമ്പർ 396/2020) തസ്തികയിലേക്ക് 9 ന് പി.എസ്.സി ആസ്ഥാന ഓഫീസിൽ അഭിമുഖം നടത്തും.
കേരള വൊക്കേഷണൽ ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പിൽ നോൺ വൊക്കേഷണൽ ടീച്ചർ ഫിസിക്സ് (സീനിയർ) (പട്ടികവർഗ്ഗം) (കാറ്റഗറി നമ്പർ 449/2023) തസ്തികയിലേക്ക് 9 ന് രാവിലെ 10 ന് പി.എസ്.സി ആസ്ഥാന ഓഫീസിൽ സർട്ടിഫിക്കറ്റ് പരിശോധനയും അഭിമുഖവും നടത്തും.
കോളേജ് വിദ്യാഭ്യാസ വകുപ്പിൽ (മ്യൂസിക് കോളേജുകൾ) ലക്ചറർ ഇൻ വയലിൻ (കാറ്റഗറി നമ്പർ 583/2022) തസ്തികയിലേക്ക് 10 ന് പി.എസ്.സി ആസ്ഥാന ഓഫീസിൽ അഭിമുഖം നടത്തും.
കേരള ഡെന്റൽ കൗൺസിലിൽ
ജൂനിയർ സൂപ്രണ്ടിന്റെ ഒഴിവ്
തിരുവനന്തപുരം: കേരള ഡെന്റൽ കൗൺസിലിൽജൂനിയർ സൂപ്രണ്ട് തസ്തികയിലേക്ക് അന്യത്ര സേവന വ്യവസ്ഥയിൽ നിയമനത്തിന് സംസ്ഥാന സർക്കാർ, അർദ്ധ സർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങൾ എന്നിവയിൽ സമാന തസ്തികയിൽ ജോലി ചെയ്യുന്നവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷിക്കേണ്ട അവസാന തീയതി ഫ്രെബുവരി 3. കൂടുതൽ വിവരങ്ങൾക്ക് www.dentalcouncil.kerala.gov.in.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |