വാഴൂർ : കൊടുങ്ങൂർ ടൗണിൽ സ്ഥിതിചെയ്യുന്ന ഹോട്ടലിന് സമീപത്ത് നിന്ന് പ്ലാസ്റ്റിക് കവറിൽ കെട്ടിയ നിലയിൽ തലയോട്ടിയും അസ്ഥികളും കണ്ടെത്തി. ഇന്നലെ രാവിലെ പ്രദേശം വൃത്തിയാക്കാൻ എത്തിയവരാണ് ഇവ കണ്ടത്. തുടർന്ന് പള്ളിക്കത്തോട് പൊലീസും, ഫോറൻസിക് വിഭാഗവും സ്ഥലത്തെത്തി പരിശോധന നടത്തിയശേഷം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്ക് ഇവ മാറ്റി. മനുഷ്യ ശരീരമാണോ എന്ന് തിരിച്ചറിയാൻ ശാസ്ത്രീയ പരിശോധന വേണമെന്ന് പൊലീസ് അറിയിച്ചു. ഡോക്ടറുടെ റിപ്പോർട്ട് ലഭിച്ചാൽ തുടർനടപടികളിലേയ്ക്ക് കടക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |