തിരുവനന്തപുരം: നിലമ്പൂരിൽ പത്തൊമ്പതിനായിരത്തോളം വോട്ട് പിടിച്ച പിവി അൻവറിനെ മുന്നണിയിൽ എടുക്കണോ വേണ്ടയോ എന്നുള്ള കാര്യം യുഡിഎഫ് ഒന്നിച്ചുചേർന്നെടുക്കുമെന്ന് യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് എംപി. യുഡിഎഫിന് ചില കാഴ്ചപ്പാടുകളും രീതികളുമുണ്ട്. അത് മാറ്റിമറിക്കാൻ പറ്റില്ലെന്ന് അടൂർ പ്രകാശ് കൂട്ടിച്ചേർത്തു. കൗമുദി ടിവിയുടെ സ്‌ട്രെയിറ്റ്‌ലൈൻ അഭിമുഖ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
'അൻവറിന്റെ കാര്യത്തിൽ യുഡിഎഫ് ഒന്നിച്ചു ചേർന്ന് തീരുമാനമെടുക്കും. കോൺഗ്രസ് ഒറ്റക്കെടുക്കേണ്ടതല്ല. പാർട്ടി ഒറ്റയ്ക്ക് കൂടുക എന്നുള്ളതിനേക്കാൾ ഉപരിയായി യുഡിഎഫ് ഒന്നിച്ച് ആരെയൊക്കെയാണ് മുന്നണിയിലേക്ക് കൊണ്ടുവരേണ്ടത് തീരുമാനിക്കും. അക്കൂട്ടത്തിൽ അൻവറിനെ കൂട്ടിക്കൊണ്ടു വരേണ്ടതാണോ എന്ന് പരിശോധിക്കും. ആ തീരുമാനമെടുക്കാതെ ഞാൻ അൻവറിനെ കൂട്ടിക്കൊള്ളാം എന്ന് പറയുന്നത്, ഒരു തെറ്റായ നയമാണ്. യുഡിഎഫിന് ചില കാഴ്ചപ്പാടുകളുണ്ട്. ഏത് തരത്തിൽ മുന്നോട്ടുപോകണമെന്നതിനെക്കുറിച്ച് ഒരു പൂർണചിന്തയും രീതിയുമുള്ളതാണ്. അത് മാറ്റിമറിക്കാൻ പറ്റില്ല'- അടൂർ പ്രകാശ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |