ബേപ്പൂർ: കോൺഗ്രസ് ബേപ്പൂർ ബ്ലോക്കിന് കീഴിലുള്ള കോഴിക്കോട് കോർപ്പറേഷനിലെ 14 ഡിവിഷൻ പ്രസിഡന്റുമാർക്ക് സ്വീകരണവും ഐഡന്റിറ്റി കാർഡ് വിതരണവും നടന്നു. കോൺഗ്രസ് ജില്ലാ ജന:സെക്രട്ടറി പി.എം അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് രാജീവ് തിരുവച്ചിറ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി. ജന:സെക്രട്ടറി കെ.എ. ഗംഗേഷ് മുഖ്യാതിഥിയായി. ജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റിയംഗം ടി.കെ. അബ്ദുൾ ഗഫൂർ, കെ. ഉദയകുമാർ, മുരളി ബേപ്പൂർ, എ.എം. അനിൽകുമാർ, രാജേഷ് അച്ചാറമ്പത്ത്, നജീബ് മുല്ലവീട്ടിൽ, ജി. ബാലകുമാർ, എൻ. രത്നാകരൻ, മനാഫ് മൂപ്പൻ, നവാസ് അരക്കിണർ, ഷിബു തൈത്തോടൻ ,ജോസ് ചെറുവണ്ണൂർ, ആഷിഖ് പിലാക്കൽ തുടങ്ങിയവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |