കൊച്ചി: ' ഒന്നിക്കാം മുന്നേറാം" എന്ന ആശയം ലക്ഷ്യത്തിലെത്തിയെന്ന് മന്ത്രി സജി ചെറിയാൻ പറഞ്ഞു. ഇന്ത്യൻ കൾച്ചറൽ കോൺഗ്രസിന്റെ പ്രവർത്തനം വിലയിരുത്തിയ ശേഷം വാർത്താസമ്മേളത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. രാജ്യത്തെ വിവിധ ഇടങ്ങളിൽ നിന്നും രാജ്യത്തിനു പുറത്തുനിന്നും പ്രതിനിധികൾ പങ്കെടുത്ത കൾച്ചറൽ കോൺഗ്രസ് ഫലപ്രാപ്തിയിലെത്തിക്കാൻ സാധിച്ചതിൽ ചാരിതാർത്ഥ്യമുണ്ട്. എട്ടോളം വേദികളിൽ വിവിധ വിഷയങ്ങളിൽ സംവാദങ്ങളും കലാപരിപാടികളും നാടകങ്ങളും സിനിമയും ഒരുമിക്കുന്ന പരിപാടി ഇന്ത്യയിൽ ആദ്യത്തേതാണ്. തിരഞ്ഞെടുത്ത 14 ചിത്രങ്ങളുടെ പ്രദർശനം 24 വരെ ചാവറ കൾച്ചറൽ സെന്ററിൽ നടക്കും. വരും വർഷങ്ങളിലും കൾച്ചറൽ കോൺഗ്രസിന്റെ തുടർച്ചയുണ്ടാകുമെന്ന് മന്ത്രി പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |