കൊച്ചി: അൺഓർഗനൈസ്ഡ് വർക്കേഴ്സ് ട്രേഡ് യൂണിയൻ അലയൻസ് (യു.ടി.എ) യുടെ നേതൃത്വത്തിലുള്ള സ്വതന്ത്ര നിർമ്മാണ തൊഴിലാളി യൂണിയന്റെ (എസ്. എൻ.ടി.യു) ആഭിമുഖ്യത്തിൽ എറണാകുളം കളക്ടറേറ്റിന് മുമ്പിൽ നടത്തിയ ധർണ എച്ച്.എം.എസ് അഖിലേന്ത്യ സെക്രട്ടറി അഡ്വ. തമ്പാൻ തോമസ് ഉദ്ഘാടനം ചെയ്തു. എസ്.എൻ.ടി.യു സംസ്ഥാന പ്രസിഡന്റ് തോമസ് കുരിശിങ്കൽ അദ്ധ്യക്ഷനായി. യു.ടി.എ കൺവീനർ ബാബു തണ്ണിക്കോട്ട്, എച്ച്.എം.എസ് സംസ്ഥാന സെക്രട്ടറി ടോമി മാത്യു, എസ്.എൻ.ടി.യു ജില്ലാ പ്രസിഡന്റ് പീറ്റർ മണ്ഡലത്ത്, ബിജു പുത്തൻപുരക്കൽ, ബാബു ആന്റണി, ജോർജ്ജ് പോളയിൽ, എം.വി. ലോറൻസ്, മാത്യു ഹിലാരി, സജി ഫ്രാൻസിസ് തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |