തിരുവനന്തപുരം: മുതിർന്ന സി.പി.ഐ നേതാവ് സി.ദിവാകരൻ രചിച്ച കമ്മ്യൂണിസ്റ്റ് എന്ന നോവൽ മനുഷ്യന്റെയും സമൂഹത്തിന്റെയും നോവ് ശക്തമായി ആവിഷ്‌കരിച്ച രചനയാണെന്ന് സി.പി.എം പോളിറ്റ്ബ്യൂറോ അംഗം എം.എ ബേബി. നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ കമ്മ്യൂണിസ്റ്റ് എന്ന നോവലിനെക്കുറിച്ചുള്ള ചർച്ചയിൽ സംസാരിക്കുകയായിരുന്നു. കമ്മ്യൂണിസ്റ്റുകാരുടെ സാമൂഹ്യ ഇടപെടലുകളെക്കുറിച്ച് നോവൽ പ്രതിപാദിക്കുന്നുണ്ട്.
പരമ്പരാഗത നോവൽ രചനയുടെ ചട്ടക്കൂടുകളെ വെല്ലുവിളിക്കുന്നതാണ് രചന. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെ ഭാവി അടക്കമുള്ള കാര്യങ്ങളെക്കുറിച്ച് നോവൽ ചോദ്യം ഉയർത്തുന്നുണ്ട്. എന്നാൽ പ്രസ്ഥാനത്തിന്റെ ഭാവിയെക്കുറിച്ച് തനിക്ക് സംശയമൊന്നുമില്ലെന്ന് എം.എ. ബേബി കൂട്ടിച്ചേർത്തു.
മൗലികമായ പലപ്രശ്നങ്ങളും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെ വികാസങ്ങളും ചർച്ച ചെയ്യുന്ന നോവലാണ് കമ്മ്യൂണിസ്റ്റെന്ന് സി.പി.ഐ ദേശീയ കൗൺസിൽ അംഗം രാജാജി മാത്യൂ തോമസ് പറഞ്ഞു. പരമ്പരാഗത നോവൽ സങ്കല്പങ്ങളുടെ ചട്ടക്കൂടിൽനിന്ന് മാറിയാണ് ദിവാകരൻ ഈ നോവൽ ഒരുക്കിയിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വള്ളിക്കാവ് മോഹൻദാസ്, എം.ചന്ദ്രബാബു, കെ.ഭാസ്‌കരൻ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |