കൊല്ലം: തയ്യൽ പരിശീലന കേന്ദ്രം പുതുക്കി പണിയുന്നതിനും സഹോദരന്റെ വീടുപണിയുടെ ആവശ്യത്തിനുമായി 2020 ഒക്ടോബറിൽ നീണ്ടകര പുത്തൻതുറ സ്വദേശിനി മിനിയുടെ കൈയിൽ നിന്ന് ഇരുപത് ലക്ഷം രൂപ കടം വാങ്ങിയശേഷം വണ്ടിച്ചെക്ക് നൽകി കബളിപ്പിച്ചെന്ന കേസിൽ ശങ്കേഴ്‌സ് ആശുപത്രിക്ക് സമീപം തയ്യൽക്കട നടത്തിയിരുന്ന രോഹിണി രവീന്ദ്രനെയാണ് 15 ദിവസത്തെ തടവിനും പിഴ ഉൾപ്പടെ 21,62,000 രൂപാ നൽകാൻ കൊല്ലം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടത്. തുക അടയ്ക്കാതിരുന്നാൽ മൂന്ന് മാസം കൂടി അധിക തടവ് അനുഭവിക്കണം. ഇതിനെതിരെ പ്രതി മൂന്നാം അഡീഷണൽ ജില്ലാ കോടതിയിൽ നൽകിയ അപ്പീലിലാണ് മൂന്ന് മാസത്തെ ശിക്ഷ ആറ് മാസമായി ഉയർത്തിയത്. പരാതിക്കാരിക്ക് വേണ്ടി ഇരു കോടതികളിലും അഡ്വക്കേറ്റുമാരായ കല്ലട കെ.ജി.അലക്സാണ്ടറും, ടിറ്റോ ആൻഡ്രൂസ് അലക്‌സാണ്ടറും ഹാജരായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |