ചിറയിൻകീഴ്: ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലെ ജനറൽ വാർഡിന്റെ പ്രവർത്തനം ശോചനീയാവസ്ഥയിൽ. നിലവിൽ പഴക്കംചെന്ന മൂന്നുനില കെട്ടിടത്തിലാണ് ജനറൽ വാർഡിന്റെ പ്രവർത്തനമിപ്പോൾ. വർഷങ്ങളായി ഇവിടെ അറ്റകുറ്റപ്പണികൾ നടന്നിട്ടില്ല. മന്ദിരത്തിന്റെ പല ഭാഗത്തും സിമന്റ് കട്ടകൾ അടർന്നു മാറി കമ്പികൾ പുറത്ത് കാണാവുന്ന അവസ്ഥയാണ്. മുൻകാലങ്ങളിൽ ഇവിടെ സിമന്റ് പാളികൾ അടർന്ന് വീണ സംഭവങ്ങളുണ്ടായിട്ടുണ്ട്. ഇവിടുത്തെ ബെഡുകളിൽ മൂട്ട ശല്യവും രൂക്ഷമാണ്. മൂട്ട ശല്യത്താൽ പല രോഗികൾക്കും രാത്രികാലങ്ങളിൽ ഉറങ്ങാൻ പോലുമാവാത്ത സ്ഥിതിയുണ്ട്. വൃത്തിഹീനമായ അവസ്ഥയിലാണ് പല ടോയ്‌ലെറ്റുകളുമുള്ളത്. ടോയ്ലെറ്റുകളുടെ വാതിലുകളും കാലപ്പഴക്കത്തിന്റെ ജീർണത ബാധിച്ചവയാണ്. ചിലപ്പോഴൊക്കെ വെള്ളത്തിന്റെ ദൗർലഭ്യതയും ഉണ്ടാകുന്നുവെന്ന് രോഗികൾ പറയുന്നു. അത്തരം സന്ദർഭങ്ങളിൽ ടോയ്ലെറ്റിൽ പോകേണ്ടി വരുന്നവരുടെ അവസ്ഥ ഏറെ ദയനീയമാണ്. തീരദേശ മേഖലയിലെ നിർദ്ധനരായ ആയിരക്കണക്കിനാളുകൾ ആശ്രയിക്കുന്ന ആശുപത്രിയിലെ സൗകര്യങ്ങൾ മെച്ചപ്പെടുത്താൻ അധികൃതർ ശ്രമിക്കണമെന്നാണ് രോഗികളുടെയും നാട്ടുകാരുടെയും ആവശ്യം.
എത്താനും ദുരിതമേറേ
ജനറൽ വാർഡിലേക്ക് പോകുന്ന റോഡിന്റെ അവസ്ഥയും വളരെ ദുരിതം തന്നെയാണ്. കുന്നുംകുഴിയുമാണിവിടെ. ഇതുവഴി വേണം രോഗികളെ വീൽച്ചെയറിലൂടെ കൊണ്ടുപോകുവാൻ. മഴക്കാലമായാൽ ഇവിടെ വെള്ളക്കെട്ട് രൂപപ്പെടും. അത് മാറാൻ തന്നെ ആഴ്ചകളെടുക്കും. ആശുപത്രി പരിസമാകെ തെരുവ് നായ്ക്കളുടെ ശല്യമാണ്.
ഡോക്ടർമാരുടെ അഭാവവും
ആശുപത്രിയിലെ ഫിസിഷ്യൻ, സ്കിൻ വിഭാഗങ്ങളിൽ ഡോക്ടർമാരുടെ ഒഴിവുണ്ട്. സ്പെഷ്യാലിറ്റി ഡോക്ടർമാർക്ക് കാഷ്വാലിറ്റി നൈറ്റ് ഡ്യൂട്ടി വരുന്നത് കാരണം പിറ്റേദിവസം അവർക്ക് ഓഫ് ആയിരിക്കും. ഇത് ആ ദിവസത്തെ ഒ.പിയെ ബാധിഫോട്ടോ: ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലെ ജനറൽ വാർഡ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |