തൃശൂർ: സംസ്ഥാന കൃഷി വകുപ്പിന് കീഴിലുള്ള കേരള അഗ്രോ ബിസിനസ് കമ്പനി ലിമിറ്റഡ്, കേന്ദ്ര ഭക്ഷ്യ സംസ്‌കരണ വ്യവസായ മന്ത്രാലയം, അസോസിയേറ്റഡ് ചേംബേഴ്‌സ് ഒഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി ഒഫ് ഇന്ത്യ, ഗ്രാൻഡ് തോൺടൺ ഭാരത്, നോളെഡ്ജ് പാർട്ണർ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ 'സുസ്ഥിര കാർഷിക വികസനവും ഭക്ഷ്യ സംസ്‌കരണവും ഉന്നമന സമ്മേളനവും പ്രദർശനവും 2025' ജനുവരി 17, 18 തീയതികളിൽ വെള്ളാനിക്കരയിലെ കാർഷിക സർവകലാശാലയിൽ നടക്കുമെന്ന് സംഘാടകർ. കൃഷിമന്ത്രി പി.പ്രസാദ് ഓൺലൈനായി ഉദ്ഘാടനം നിർവഹിക്കും. കളക്ടർ അർജുൻ പാണ്ഡ്യൻ അദ്ധ്യക്ഷനാകും. കേന്ദ്ര ഭക്ഷ്യ സംസ്‌കരണ വ്യവസായ മന്ത്രാലയ സെക്രട്ടറി ഡോ.സുബ്രത ഗുപ്ത തുടങ്ങിയവർ ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുക്കും. കാർഷിക ഭക്ഷ്യ സംസ്‌കരണ ബിസിനസ് സാദ്ധ്യതകൾ തുറക്കുകയെന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. അഗ്രി എം.എസ്.എം.ഇകൾ, അഗ്രി സ്റ്റാർട്ട് അപ്പുകൾ, കർഷക ഉത്പാദക സംഘടനകൾ എന്നിവരെ ശാക്തീകരിക്കാനും ലക്ഷ്യമിടുന്നു. വ്യവസായ പ്രമുഖരുടെയും സർക്കാർ ഉദ്യോഗസ്ഥരുടെയും പാനൽ ചർച്ചകളും മുഖ്യപ്രഭാഷണങ്ങളും കാർഷിക ഭക്ഷ്യ സംസ്‌കരണ സാങ്കേതിക വിദ്യകൾ, ഉത്പന്നങ്ങൾ, സേവനങ്ങൾ എന്നിവ പ്രദർശിപ്പിക്കുന്ന 100 സ്റ്റാളും പരിപാടിയിലുണ്ടാകും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |