പുല്ലാട് : തെങ്ങുംതോട്ടത്തിൽ ദേവീക്ഷേത്രത്തിൽ ധനുമാസ തിരുവാതിര ആചരിച്ചു. ഭഗവതി തിരുവാതിര സമിതി കൺവീനർ ദീപ്തി മഠത്തിലേത്ത് ഉദ്ഘാടനം ചെയ്തു. തുടർന്ന് ഭഗവതി തിരുവാതിര സമിതിയും കിടങ്ങന്നൂർ എസ്.വി.ജി.വി എച്ച്.എസ്.എസ് വിദ്യാർത്ഥികളും തിരുവാതിരകളി അവതരിപ്പിച്ചു. വനിതാസമാജം തയ്യാറാക്കിയ തിരുവാതിര വ്രതത്തിന്റെ പ്രത്യേകതയായ തിരുവാതിര പുഴുക്കും ഭക്തജനങ്ങൾക്ക് പ്രസാദമായി വിതരണം ചെയ്തു. രമ്യ അരുൾ, അഞ്ജലി അനീഷ്, അനാമിക അജേഷ്‌കൃഷ്ണ, തീർത്ഥ അനീഷ്, ദേവനന്ദ എം.നായർ, സുഷ വിജീഷ് തുടങ്ങിയവർ നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |