ഇടുക്കി: സംസ്ഥാനത്തെ മറ്റ് പിന്നാക്ക വിഭാഗത്തിൽപ്പെട്ട (ഒ.ബി.സി) പരമ്പരാഗത കരകൗശല വിദഗ്ദ്ധർ/കൈപ്പണിക്കാർ/പൂർണ്ണ വൈദഗ്ദ്ധ്യമില്ലാത്ത തൊഴിലാളികൾ എന്നിവരുടെ തൊഴിൽ വൈദഗ്ദ്ധ്യം ശക്തിപ്പെടുത്തി ഉയർന്ന നിലവാരത്തിലുള്ള നൈപുണ്യ പരിശീലനം നൽകി ആധുനിക യന്ത്രോപകരണങ്ങളുടെ ഉപയോഗത്തിലൂടെ വരുമാന മാർഗം കണ്ടെത്തുന്നതിന് പരിശീലനവും പണിയായുധങ്ങൾക്ക് ഗ്രാന്റും നൽകുന്ന പദ്ധതിക്ക് ( ടൂൾകിറ്റ് ഗ്രാന്റ്) അപേക്ഷ നൽകുന്നതിനുള്ള അവസാന തീയതി 25 വരെ നീട്ടി. അപേക്ഷകന്റെ കുടുംബ വാർഷിക വരുമാനം 2.5 ലക്ഷം രൂപയിൽ കവിയരുത്.60 വയസ് വരെയുള്ളവർക്ക് അപേക്ഷിക്കാം.അപേക്ഷwww.bwin.kerala.gov.in എന്ന പോർട്ടൽ മുഖേന ഓൺലൈൻ ആയിട്ടാണ് സമർപ്പിക്കേണ്ടത്.ഇതു സംബന്ധിച്ച വിജ്ഞാപനം www.bwin.kerala.gov.in, www.bcdd.kerala.gov.in എന്നീ വെബ് സൈറ്റുകളിൽ ലഭ്യമാണ് . കൂടുതൽ വിവരങ്ങൾക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പിന്റെ മേഖലാ ആഫീസുമായി ബന്ധപ്പെടുക . ഫോൺ എറണാകുളം മേഖലാ ആഫീസ് : 04842983130.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |