ന്യൂയോർക്ക്: പനി വരുത്തുന്ന സാധാരണ വൈറസും മറവിരോഗത്തിന് (അൽസിമേഴ്സ്)കാരണമാകുമെന്ന് പഠനം. തലച്ചോറിനെ ബാധിക്കുന്ന രോഗമാണ് അൽഷിമേഴ്‌സ്. ഓർമ്മ, ചിന്ത, പെരുമാറ്റം എന്നിവയിൽ മാറ്റങ്ങൾ വരുന്നു. അൽഷിമേഴ്സ് അസോസിയേഷനാണ് പഠനറിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. കുട്ടിക്കാലത്ത് ബാധിക്കുന്ന ഹെർപ്പസ് വൈറസിന്റെ (ഇൻഫെക്ഷനും പനിയും) വകഭേദമായ സി.എം.വി ശരീരത്തിൽ എല്ലായ്പ്പോഴും ഉണ്ടാകും. ചിലരിൽ അത് അൽഷിമേഴ്സിന് കാരണമാകുമെന്നാണ് റിപ്പോർട്ടിലുള്ളത്.
70-80 വയസ് ആകുമ്പോഴേക്ക് 90 ശതമാനം ആളുകളുടെയും രക്തത്തിൽ സി.എം.വി ആന്റിബോഡികൾ ഉണ്ടാകും. ചില വ്യക്തികളിൽ വൈറസ് തലച്ചോറിനെ ബാധിച്ച് അൽഷിമേഴ്സിന് കാരണമാകും.
എങ്ങനെ ബാധിക്കുന്നു?
സി.എം.വി സജീവമായിരിക്കുന്ന അവസ്ഥയിൽ ഉമിനീർ, രക്തം തുടങ്ങിയ സ്രവങ്ങളിലൂടെയാണ് പടരുക. ചില സന്ദർഭങ്ങളിൽ വാഗസ് നാഡി വഴി ഇവ തലച്ചോറിലെത്തുന്നു. രോഗപ്രതിരോധ കോശങ്ങളായ മൈക്രോഗ്ലിയയെ അമിതമായി ഉത്തേജിപ്പിക്കുന്നതിലൂടെ വീക്കമുണ്ടാവുകയും ന്യൂറോണുകളെ നശിപ്പിക്കുകയും ചെയ്യും. ഇത് അൽഷിമേഴ്സിലേക്ക് നയിക്കപ്പെടാം.
നേരത്തേ തിരിച്ചറിഞ്ഞാൽ
101 പേരുടെ തലച്ചോറ്, വാഗസ് നാഡി, സുഷുമ്നാ നാഡി തുടങ്ങിയവയിൽ ഗവേഷകർ പഠനം നടത്തി. ഇവരിൽ 66 പേർ അൽഷിമേഴ്സ് ബാധിതരായിരുന്നു. കുടലിൽ സജീവമായ സി.എം.വി അണുബാധ രക്ത പരിശോധനയിൽ കണ്ടെത്താം. നേരത്തേ തിരിച്ചറിഞ്ഞാൽ ആന്റി വൈറൽ മരുന്നുകൾ ഫലപ്രദം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |