ന്യൂഡൽഹി: പോളിംഗ് ബൂത്തുകളിലെ സി.സി ടിവി - വെബ്കാസ്റ്റ് ദൃശ്യങ്ങൾ ഉൾപ്പെടെയുള്ള ഇലക്ട്രോണിക് രേഖകൾ പൊതുജനങ്ങൾക്ക് ലഭ്യമാകാത്ത തരത്തിൽ കൊണ്ടുവന്ന നിയമഭേദഗതിക്കെതിരെ കോൺഗ്രസ് സമർപ്പിച്ച ഹർജിയിൽ നോട്ടീസ് അയക്കാൻ ഉത്തരവിട്ട് സുപ്രീംകോടതി. കേന്ദ്രസർക്കാരും തിരഞ്ഞെടുപ്പ് കമ്മിഷനും മാർച്ച് 17നകം നിലപാട് അറിയിക്കണം. കോൺഗ്രസ് നേതാവ് ജയറാം രമേശ് സമർപ്പിച്ച ഹർജിയിലാണ് ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന, ജസ്റ്റിസ് പി.വി. സഞ്ജയ് കുമാർ എന്നിവരടങ്ങിയ ബെഞ്ചിന്റെ നടപടി. കേന്ദ്രസർക്കാർ കൊണ്ടുവന്ന തിരഞ്ഞെടുപ്പ് ചട്ട ഭേദഗതി ഏകപക്ഷീയമാണെന്നും തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട രേഖകൾ നിഷേധിക്കുന്നത് പൗരന്മാരുടെ അവകാശങ്ങൾ ലംഘിക്കുന്നതാണെന്നു ഹർജിയിൽ ആരോപിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |