ചാത്തന്നൂർ: വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഗൃഹനാഥൻ മരിച്ചു. ഇടവ പുല്ലാനിക്കോട് പാലവിള വീട്ടിൽ മുഹമ്മദ് അബ്ദുൾ ഖാദറിന്റെ മകൻ ഷാഹുൽ ഹമീദാണ് (58) മരിച്ചത്. ഇടവയിൽ നിന്ന് തീരദേശ പാത വഴി കൊല്ലത്തേയ്ക്ക് പോകവേ പൊഴിക്കര ഭാഗത്തു വച്ച് ഇയാൾ ഓടിച്ചിരുന്ന ഇരുചക്ര വാഹനത്തിൽ എതിരേ വന്ന ഓമ്നി വാൻ ഇടിക്കുകയായിരുന്നു. ഇടിച്ചിട്ട ശേഷം വാഹനം നിറുത്താതെ പോയി. ഉടൻ ഷാഹുൽ ഹമീദിനെ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു. പരവൂർ പൊലീസ് കേസെടുത്തു. വാഹനത്തിനെ കുറിച്ച് അന്വേഷണം ആരംഭിച്ചു. പോസ്റ്റ്മോർട്ടത്തിന് ശേഷം ഓടയം മുസ്ലിം ജമാഅത്ത് പള്ളി കബർസ്ഥാനിൽ കബറടക്കം നടത്തി. ഭാര്യ: ഹയറുന്നീസ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |