കോഴിക്കോട്: മകൻ അമ്മയെ വെട്ടിക്കൊന്നു. കോഴിക്കോട് താമരശേരി കൈതപ്പൊയിലിൽ ഇന്ന് ഉച്ചയോടെയാണ് സംഭവം. അടിവാരം 30 ഏക്കർ കായിക്കൽ സുബൈദയാണ് കൊല്ലപ്പെട്ടത്. പ്രതി ഏകമകൻ ആഷിഖിനായി (25) പൊലീസ് തെരച്ചിൽ ആരംഭിച്ചു.
സുബൈദയുടെ സഹോദരി ഷക്കീലയുടെ പുതുപ്പാടി ചോയിയോടുള്ള വീട്ടിൽവച്ചായിരുന്നു കൊലപാതകം. മയക്കുമരുന്നിന് അടിമയായിരുന്ന ആഷിഖ് ബംഗളൂരുവിലെ ഡി അഡിക്ഷൻ സെന്ററിൽ ചികിത്സയിൽ കഴിയുകയായിരുന്നു. ബ്രെയിൻ ട്യൂമർ ബാധിച്ച സുബൈദ ശസ്ത്രക്രിയയ്ക്ക് ശേഷം സഹോദരിയുടെ വീട്ടിലാണ് കഴിഞ്ഞിരുന്നത്. ശരീരം തളർന്ന അസ്ഥയിലായിരുന്നു.
ഇന്ന് സുബൈദയെ കാണാനെത്തിയ ആഷിഖ് വീട്ടിൽ മറ്റാരുമില്ലാതിരുന്ന സമയത്ത് കൊല നടത്തിയതിനുശേഷം കടന്നുകളയുകയായിരുന്നു. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്ക് മാറ്റി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |