തിരുവനന്തപുരം : പാഠപുസ്തകങ്ങളിലേത് മാത്രമല്ല, കുട്ടികളിലെ ശാരീരികവും വൈകാരികവുമായ വളർച്ചയെക്കൂടി ഉൾക്കൊള്ളുന്നതാണ് യഥാർത്ഥ പഠനമെന്ന് മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു. ചിറയിൻകീഴ് ശ്രീചിത്തിര വിലാസം ലോവർ പ്രൈമറി സ്‌കൂളിന്റെ വാർഷികാഘോഷം സ്‌നേഹസംഗമം, പുതിയ സ്‌കൂൾ മന്ദിരം എന്നിവയുടെ ഉദ്ഘാടനവും അവാർഡ് വിതരണവും നിർവഹിക്കുകയായിരുന്നു അദ്ദേഹം.
വി.ശശി എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈലജ ബീഗം, ജില്ലാ പഞ്ചായത്തംഗം ആർ.സുഭാഷ്, ന്യൂരാജസ്ഥാൻ മാർബിൾസ് എം.ഡി സി.വിഷ്ണുഭക്തൻ, സിനി ആർട്ടിസ്റ്റ് സുധീർ, ബ്ലോക്ക് പഞ്ചായത്തംഗം പി.മണികണ്ഠൻ, ആറ്റിങ്ങൽ ഡിവൈ.എസ്.പി മഞ്ജുലാൽ, ആറ്റിങ്ങൽ എ.ഇ.ഒ സജി.പി, സീനിയർ സൂപ്രണ്ട് ദിനേശ്.കെ, ഐ.ബി.എ സ്റ്റേറ്റ് പ്രസിഡന്റ് സാബു വർഗീസ്, എസ്.വി.അനിലാൽ തുടങ്ങിയവർ പങ്കെടുത്തു. പി.ടി.എ പ്രസിഡന്റ് ഷാജഹാൻ അബാസ് സ്വാഗതവും ഹെഡ്മിസ്ട്രസ് തുഷാര ജി.നാഥ് നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |