കൊയിലാണ്ടി: ചേമഞ്ചേരി ഗ്രാമപഞ്ചായത്തിന് 30 കോടി രൂപയുടെ വികസന പദ്ധതികൾ വിഭാവനം ചെയ്യുന്ന 2025 - 26 വാർഷിക പദ്ധതി രേഖയ്ക്ക് വികസന സെമിനാർ അംഗീകാരം നൽകി സെമിനാർ പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി ബാബുരാജ് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സതി കിഴക്കയിൽ അദ്ധ്യക്ഷയായി. ലൈഫ് സമ്പൂർണ്ണ ഭവന നിർമ്മാണം, അതി ദാരിദ്ര്യ നിർമാർജനം എന്നിങ്ങനെ നിരവധി പദ്ധതികൾക്ക് മുൻഗണന നൽകിയിട്ടുണ്ട്. ടി അനിൽകുമാർ. എം ഷീല, ആയ സന്ധ്യ ഷിബു, വി.കെ അബ്ദുൽ ഹാരിസ്, അതുല്യ ബൈജു, ബിന്ദു സോമൻ എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |