പ്രയാഗ്‌രാജ്: ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിൽ നടക്കുന്ന മഹാ കുംഭമേളയ്‌ക്കിടെ ടെന്റിനുള്ളിൽ തീപിടിത്തം. രണ്ട് ഗ്യാസ് സിലിണ്ടറുകൾ പൊട്ടിത്തെറിച്ചു. തീപിടിത്തത്തിൽ നിരവധി ടെന്റുകൾ കത്തിനശിച്ചെന്നാണ് വിവരം. തീർത്ഥാടകർക്കായി ഒരുക്കിയ ക്യാമ്പിലെ ഗ്യാസ് സിലിണ്ടറാണ് പൊട്ടിത്തെറിച്ചത്.
കുംഭമേള നടക്കുന്ന പ്രയാഗ്‌രാജിലെ സെക്ടർ 19ലെ ടെന്റുകളിലാണ് തീപടർന്നത്. സംഭവത്തിൽ ആർക്കും പരിക്കില്ലെന്നാണ് വിവരം. അഗ്നിശമനസേന സ്ഥലത്തെത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. പരിസരത്തെ ടെന്റുകളിൽ താമസിക്കുന്നവരെ സുരക്ഷിതമായി മാറ്റിപ്പാർപ്പിച്ചതായി ഉദ്യോഗസ്ഥർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |