ടെൽ അവീവ് : വെടിനിറുത്തലിന്റെ ഭാഗമായി ഹമാസ് ആദ്യം മോചിപ്പിച്ച ബന്ദികളെ റെഡ് ക്രോസ് സംഘം ഇസ്രയേൽ സൈന്യത്തിന് കൈമാറി, ഡോറോൻ സ്റ്റെൻബ്രെച്ചർ, എമിലി ദമാരി, റോമി ഗോനെൻ എന്നിവരെയാണ് കൈമാറിയത്. ഗാസ സ്ക്വയറിലെത്തി റെഡ്ക്രോസ് ഉദ്യോഗസ്ഥരാണ് യുവതികളെ ഏറ്റുവാങ്ങിയത്. തുടർന്ന് ഇവരെ ഇവരെ നെറ്റ്‌സരിം ഇടനാഴിയിൽ വച്ച് റെഡ്ക്രോസ് സംഘം ഇസ്രയേൽ സൈന്യത്തിന് കൈമാറുകയായിരുന്നു. സൈന്യം ഹെലികോപ്ടറിൽ ഇവരെ ടെൽ അവീവിലെ ഷെബ മെഡിക്കൽ സെന്ററിലെത്തിച്ച് മൂന്നുപേരെയും പരിശോധനകൾക്ക് വിധേയരാക്കി. ഇവർക്ക് നിലവിൽ ആരോഗ്യപ്രശ്നങ്ങളില്ലെന്നാണ് റിപ്പോർട്ട്. ഇസ്രയേലിൽ തടവിലുള്ള 90 പാലസ്കീൻകാരെയും ഇന്നു മോചിപ്പിക്കും. 2023 ഒക്ടോബർ 7ന് ഇസ്രയേൽ അതിർത്തി കടന്ന് നടത്തിയ ആക്രമണത്തിനു പിന്നാലെയാണ് 251 പേരെ ഹമാസ് ബന്ദികളാക്കി തട്ടിക്കൊണ്ടുപോയത്.
The transfer of the hostages from Hamas to the Red Cross. pic.twitter.com/HQ5UMuYxNN
— The Uri (@uricohenisrael) January 19, 2025
അവസാന നിമിഷം വരെ തുടർന്ന അനിശ്ചിതത്വത്തിനും ആശങ്കയ്ക്കും ഒടുവിലാണ് ഗാസയിൽ വെടിനിറുത്തൽ പ്രാബല്യത്തിൽ വന്നത്. ഇന്ന് ഇന്ത്യൻ സമയം ഉച്ചയ്ക്ക് 2.45 (പ്രാദേശിക സമയം രാവിലെ 11.15) മുതലാണ് വെടിനിറുത്തൽ നിലവിൽ വന്നത്. ഒരു ബന്ദിയെ ഹമാസ് മോചിപ്പിക്കുമ്പോൾ 30 തടവുകാരെ ഇസ്രയേൽ വിട്ടയയ്ക്കണമെന്നാണ് കരാർ . ഇതുപ്രകാരമുള്ള ബന്ദികളുടെ കൈമാറ്റം ആറാഴ്ച കൊണ്ട് പൂർത്തിയാക്കും. വെടിനിറുത്തൽ നിലവിൽ വന്നതിന് പിന്നാലെ ഗാസയിലെ ജനവാസ കേന്ദ്രങ്ങളിൽ നിന്ന് ഇസ്രയേൽ സൈന്യം ഒഴിഞ്ഞു തുടങ്ങി. അതേസമയം വെടിനിറുത്തലിന് അരമണിക്കൂർ മുമ്പുവരെ ഇസ്രയേൽ ഗാസയിൽ ആക്രമണം തുടർന്നു. 19 പേർ കൊല്ലപ്പെട്ടു,
Tel Aviv right now🎗
Announcing the transfer of the hostages from Hamas to the Red Cross. pic.twitter.com/eL27Uw4SO0
അതിനിടെ കരാറിനെ എതിർത്ത് സഖ്യകക്ഷി നേതാവായ ദേശീയ സുരക്ഷാ മന്ത്രി ഇറ്റാമർ ബെൻ- ഗ്വിർ മന്ത്രിസഭയിഷ നിന്ന് രാജിവച്ചു. അദ്ദേഹത്തിന്റെ പാർട്ടി സർക്കാർ വിട്ടു. കരാറിനെ എതിർക്കുന്ന കൂടുതൽ മന്ത്രിമാർ രാജിവയ്ക്കുമെന്ന് റിപ്പോർട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |