തൃശൂർ: നിയന്ത്രണംവിട്ട കാർ ഇലക്ട്രിക് പോസ്റ്റിലും വീട്ടുമതിലിലും ഇടിച്ചുകയറി യുവാവിന് ദാരുണാന്ത്യം. തൃശൂർ കേച്ചേരി മണലിയിലാണ് അപകടമുണ്ടായത്. മണലി സ്വദേശി ചുങ്കത്ത് വീട്ടിൽ ഷാജുവിന്‍റെ മകൻ എബിനാണ് (27) മരിച്ചത്. ഒപ്പമുണ്ടായിരുന്ന രണ്ട് സുഹൃത്തുക്കൾ പരിക്കേറ്റ് ചികിത്സയിലാണ്. മണലി സ്വദേശികളായ വിമല്‍ (22), ഡിബിന്‍ (22) എന്നിവർക്കാണ് പരിക്കേറ്റത്.
ഞായറാഴ്‌ച രാത്രി 11.30ഓടെ മണലി തണ്ടിലം റോഡിലാണ് അപകടമുണ്ടായത്. പരിക്കേറ്റ വിമലിനെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിലും ഡിബിനെ മെഡിക്കൽ കോളേജ് ആശുപത്രിയിലുമാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. ഇരുവരുടെയും പരിക്ക് ഗുരുതരമല്ല.
എബിന്‍റെ മൃതദേഹം പോസ്റ്റുമോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും. സംസ്‌കാരം ഇന്നുണ്ടാകും. കുന്നംകുളം പൊലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു. അപകടത്തിൽ കാർ പൂർണമായും തകർന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |