കൊച്ചി: വിമാന യാത്രയ്‌ക്കിടെ ദേഹാസ്വാസ്ഥ്യം ഉണ്ടായ 11 മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. മലപ്പുറം സ്വദേശികളായ ദമ്പതികളുടെ മകൻ ഫെസിൻ അഹമ്മദ് ആണ് മരിച്ചത്. ദോഹയിൽ നിന്ന് മാതാവിനൊപ്പം കൊച്ചി നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തിയതായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഗള്‍ഫ് എയര്‍ വിമാനത്തിലാണ് അമ്മയും കുഞ്ഞും നാട്ടിലെത്തിയത്. വിമാനത്തിനുള്ളിൽ വച്ച് കുഞ്ഞിന് ശാരീരിക ബുദ്ധിമുട്ടുകളുണ്ടായി. വിമാനത്താവളത്തിലെത്തിയ ശേഷം അങ്കമാലിയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെട്ടു. മാസം തികയാതെ പിറന്ന കുഞ്ഞിന് ഹൃദയ സംബന്ധമായ പ്രശ്നങ്ങളും ഉണ്ടായിരുന്നു. തുടര്‍ ചികിത്സയ്‌ക്കായി കേരളത്തിലേക്ക് വരുന്നതിനിടെയാണ് മരണം.
മരണ കാരണം അറിയാൻ പോസ്റ്റ്‍മോര്‍ട്ടം വേണമെന്നാണ് പൊലീസ് പറയുന്നത്. എന്നാൽ, മെഡിക്കൽ റിപ്പോര്‍ട്ട് ഉള്‍പ്പെടെ പരിഗണിച്ച് പോസ്റ്റ്‍മോര്‍ട്ടം ഒഴിവാക്കുന്നത് സംബന്ധിച്ചും പൊലീസ് ചര്‍ച്ച നടത്തുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |