അങ്കമാലി: യു.ഡി.എഫിലെ മുൻ ധാരണ പ്രകാരം അങ്കമാലി നഗരസഭാ ചെയർമാൻ മാത്യു തോമസ് രാജിവച്ചു. ഈ ഭരണസമിതി അധികാരത്തിൽ വന്ന ശേഷം പാർപ്പിടരഹിതരായ പട്ടികജാതിക്കാർക്കുള്ള പാർപ്പിടസമുച്ചയം, താലൂക്ക് ആശുപത്രിയിലെ പുതിയ കെട്ടിട നിർമ്മാണം തുടങ്ങിയ നിരവധി വികസന പ്രവർത്തനങ്ങൾ പൂർത്തികരിക്കാനായതായി വാർത്താ സമ്മേളനത്തിൽ ചെയർമാൻ അവകാശപ്പെട്ടു. വാർത്താ സമ്മേളനത്തിൽ നഗരസഭാ ഉപാദ്ധ്യക്ഷ സിനി മനോജ്, സ്ഥിരം സമിതി അദ്ധ്യക്ഷരായ ജിത ഷിജോയ്, പോൾ ജോവർ, കൗൺസിലർമാരായ ബാസ്റ്റിൻ ഡി. പാറയ്ക്കൽ, സാജു നെടുങ്ങാടൻ, ലില്ലി ജോയ്, ലിസി പോളി, ഷൈനി മാർട്ടിൻ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |