തിരുവനന്തപുരം: ശബരിമല തീർത്ഥാടനത്തിനെത്തിയവരിൽ ഗുരുതരമായി സ്‌ട്രോക്ക് ബാധിച്ച രണ്ട് പേർക്ക് വിദഗ്ദ്ധ ചികിത്സ നൽകി ജീവിതത്തിലേക്ക് മടക്കി ആരോഗ്യവകുപ്പ്. പത്തനംതിട്ട ജനറൽ ആശുപത്രിയാണ് രോഗികൾക്ക് കൈതാങ്ങായത്. എറണാകുളം കുമ്പളങ്ങി സ്വദേശിനിയ്ക്കും (68),ശബരിമലയിൽ കോൺട്രാക്ട് വർക്കറായ എരുമേലി സ്വദേശിയ്ക്കുമാണ് (58) സ്‌ട്രോക്ക് ബാധിച്ചത്. ഒരു വശം തളർന്ന് സംസാര ശേഷി ഭാഗീകമായി നഷ്ടപ്പെട്ടാണ് ഇവരെ പത്തനംതിട്ട ജനറൽ ആശുപത്രിയിലെത്തിച്ചത്. സ്‌ട്രോക്ക് സ്ഥിരീകരിച്ചതോടെ ത്രോമ്പോലൈസിസ് ചികിത്സ നൽകി. കുമ്പളങ്ങി സ്വദേശിനിയെ നവംബറിലാണ് ചികിത്സ നൽകി ഭേദമാക്കിയത്. മകരവിളക്കിനോടനുബദ്ധിച്ച് ജനുവരി 14ന് ആശുപത്രിയിലെത്തിച്ച എരുമേലി സ്വദേശി ചികിത്സയ്ക്ക് ശേഷം കഴിഞ്ഞ ദിവസം ആശുപത്രി വിട്ടു.
സമയബന്ധിതമായി ഫലപ്രദമായ ചികിത്സ നൽകാനായത് കൊണ്ടാണ് ശരീരം തളർന്ന് പോകാതെ ഇവരെ ജീവിതത്തിലേക്ക് തിരികെയെത്തിക്കാനായതെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു. അതേസമയം,എല്ലാ ജില്ലകളിലേയും പ്രധാന ആശുപത്രിയിൽ സ്‌ട്രോക്ക് യൂണിറ്റ് സ്ഥാപിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |