തിരുവനന്തപുരം: ഒരു വിഭാഗം ജീവനക്കാരും അദ്ധ്യാപകരും നാളെ നടത്തുന്ന പണിമുടക്കിനെ നേരിടാൻ സർക്കാർ ഡയസ്നോൺ പ്രഖ്യാപിച്ചു. പണിമുടക്കുന്ന ദിവസത്തെ ശമ്പളം ഫെബ്രുവരിയിലെ ശമ്പളത്തിൽ നിന്ന് കുറവു ചെയ്യുമെന്ന് ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു.
അവശ്യസാഹചര്യങ്ങളിൽ അല്ലാതെ അവധി അനുവദിക്കരുതെന്ന് വകുപ്പ് മേധാവികളോട് നിർദ്ദേശിച്ചു. ജോലിക്കെത്തുന്നവർക്ക് പൊലീസ് സംരക്ഷണം നൽകണം. അനുമതി ഇല്ലാതെ ഹാജരാകാത്ത താത്കാലിക ജീവനക്കാരെ സർവീസിൽ നിന്ന് നീക്കം ചെയ്യുമെന്നും ഉത്തരവിലുണ്ട്.
ശമ്പള കമ്മിഷൻ പ്രഖ്യാപിക്കുക, പങ്കാളിത്ത പെൻഷൻ പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് സി.പി.ഐയുടെ സർവീസ് സംഘടനയായ ജോയിന്റ് കൗൺസിലിന്റെയും
പ്രതിപക്ഷ സംഘടനകളുടെ കൂട്ടായ്മയായ സ്റ്റേറ്റ് എംപ്ലോയീസ് ആൻഡ് ടീച്ചേഴ്സ് ഓർഗനൈസേഷന്റെയും (സെറ്റോ) നേതൃത്വത്തിലാണ് പണിമുടക്ക്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |