മല്ലപ്പള്ളി: മുടങ്ങിയ കെ.എസ്.ആർ.ടി.സി ബസ് സർവീസ് പുനരാംരംഭിക്കണമെന്ന് സി.പി.ഐ വായ്പ്പൂര് ബ്രാഞ്ച് സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. മല്ലപ്പള്ളി ഡിപ്പോയിൽ നിന്ന് രാവിലെ 7ന് വയ്പ്പൂര് എത്തി എഴുമറ്റൂർ വഴി പത്തനംതിട്ടക്ക് സർവീസ് നടത്തിയിരുന്ന ബസ് നാളുകളായി മുടങ്ങിയ നിലയിലാണ്. ഇതുമൂലം ജില്ലാ ആസ്ഥാനത്തെത്താൻ വിദ്യാർത്ഥികളും ജീവനക്കാരും തൊഴിലാളികളും ബുദ്ധിമുട്ടിലാണ്.സർവീസ് അടിയന്തരമായി പുനരാരംഭിക്കിന്നതിന് നടപടി വേണമെന്നാണ് ആവശ്യം. സംസ്ഥാന കൗൺസിലംഗം ഡി.സജി ഉദ്ഘാടനം ചെയ്തു.കെ.കെ ശ്രീകുമാർ അദ്ധ്യക്ഷത വഹിച്ചു. കെ.സതീഷ്,അനീഷ് ചുങ്കപ്പാറ,പ്രകാശ് പി.സാം,പി.പി സോമൻ,ഷിബു ലൂക്കോസ്, ഉഷാ ശ്രീകുമാർ,നവാസ്ഖാൻ,ശിവൻകുട്ടി നായർ,ടി.കെ പുരുഷോത്തമൻ നായർ,കൊച്ചുനാരായണ പണിക്കർ, ഏബ്രഹാം തോമസ് എന്നിവർ പ്രസംഗിച്ചു. നവാസ്ഖാൻ,അസി.സെക്രട്ടറിയായി ഉഷാ ശ്രീകുമാർ എന്നിവരെ തിരഞ്ഞെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |