കൊച്ചി: പരിസ്ഥിതി സംരക്ഷണം, സുസ്ഥിര വികസനം എന്നിവ പ്രോത്സാഹിപ്പിക്കാൻ ലക്ഷ്യമിട്ട് സ്‌കൂൾ, കോളേജ് വിദ്യാർത്ഥികൾക്കായി മത്സരം ഒരുക്കി സമ്മിറ്റ് ഒഫ് ഫ്യൂച്ചർ. റീ-ഇമാജിൻ വേസ്റ്റ് ട്രാൻസ്ഫോമിംഗ് ട്രാഷ് ഇൻടു ട്രഷർ ഫോർ എ സസ്റ്റയിനബിൾ ഫ്യൂച്ചർ എന്ന പ്രമേയത്തെ അടിസ്ഥാനമാക്കിയാണ് സ്യഷ്‌ടികൾ/ഉത്‌പന്നങ്ങൾ ഒരുക്കേണ്ടത്. 23 ന് മുമ്പ് സൃഷ്ടികൾ സമർപ്പിക്കണം. ഒരു ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. തിരഞ്ഞെടുക്കുന്നവ ലോകത്തിന്റെ വിവിധ കോണിൽ നിന്നുള്ള വിദഗ്ദ്ധർ പങ്കെടുക്കുന്ന ഉച്ചകോടിയിൽ പ്രദർശിപ്പിക്കും. ജനുവരി 15 മുതൽ ഫെബ്രുവരി ഒന്നുവരെയാണ് കൊച്ചി ജെയിൻ യൂണിവേഴ്‌സിറ്റി ആതിഥേയത്വം വഹിക്കുന്ന സമ്മിറ്റ് ഒഫ് ഫ്യൂച്ചറിൽ നടക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |