പയ്യന്നൂർ : നമ്പ്യാത്രക്കൊവ്വൽ ശിവക്ഷേത്രം ചതുർദിന പ്രതിഷ്ഠാ ദിന മഹോത്സവം തന്ത്രി തെക്കിനിയേടത്ത് തരണനെല്ലൂർ പത്മനാഭൻ ഉണ്ണിനമ്പൂതിരിപ്പാടിന്റെ കാർമ്മികത്വത്തിൽ ആരംഭിച്ചു. പുതുതായി നിർമ്മിച്ച ഗോപുര സമർപ്പണവും അരയാൽത്തറ, ആൽത്തറ, തിരുമുറ്റം കരിങ്കൽ പാകിയത്, പുതുതായി നിർമ്മിച്ച വഴിപാട് കൗണ്ടർ എന്നിവയുടെ ഉദ്ഘാടനവും തന്ത്രി നിർവ്വഹിച്ചു. പ്രതിഷ്ഠാദിന മഹോത്സവ ഉദ്ഘാടനം മലബാർ ദേവസ്വം ബോർഡ് കാസർകോട് ഡിവിഷൻ ചെയർമാൻ കെ.വി.സുരേന്ദ്രൻ നിർവ്വഹിച്ചു. ക്ഷേത്രം ട്രസ്റ്റി ബോർഡ് ചെയർമാൻ വി.പി.ഹരിദാസൻ അദ്ധ്യക്ഷത വഹിച്ചു. ശിൽപികളെ സദനം നാരായണ പൊതുവാൾ ആദരിച്ചു.വൈകീട്ട് കാപ്പാട്ട് കഴകം ഭഗവതിക്ഷേത്രപരിസരത്ത് നിന്നും വിളംബര ഘോഷയാത്ര നടന്നു. കലാപരിപാടികളും അരങ്ങേറി.27നാണ് പ്രതിഷ്ഠാദിനം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |