തൊടുപുഴ: സംസ്ഥാന ലൈബ്രറി കൗൺസിൽ ഹൈസ്‌കൂൾ വിദ്യാർത്ഥികൾക്കും , മുതിർന്നവർക്കുമായി സംഘടിപ്പിച്ച വായനോത്സവം 2024 ന്റെ ജില്ലാതല മത്സരം തൊടുപുഴ എ.പി.ജെ. അബ്ദുൾ കലാം ഗവ. ഹയർ സെക്കണ്ടറി സ്‌കൂളിൽ നടന്നു.
ഹൈസ്‌കൂൾ വിഭാഗത്തിൽ അറക്കുളം സെൻ്.മേരീസ് ഹയർസെക്കണ്ടറി സ്‌കൂളിലെ ലക്ഷ്മി രതീഷ് ഒന്നാം സ്ഥാനവും, എസ്.എൻ.എച്ച് .എസ്. നാങ്കിസിറ്റി സ്‌കൂളിലെ ശ്രേയ അനിൽ രണ്ടാം സ്ഥാനവും, കുമളിഎം.എ.എം. ബഥനി പബ്ലിക് സ്‌കൂളിലെ സാന്ദ്ര എലിസബത്ത് സജി മൂന്നാം സ്ഥാനവും കരസ്ഥമാക്കി.മുതിർന്നവരുടെ വിഭാഗം 1 കോലാനി ജനരഞ്ജിനി വായനശാല ലൈബ്രറിയിലെ ബിൻഷ അബൂബക്കർ ഒന്നാം സ്ഥാനവും, മുതിർന്നവരുടെ വിഭാഗം 2ൽ അരിക്കുഴ ഉദയ വൈ.എം.ഐ. ലൈബ്രറിയിലെ വിഷ്ണു സോമരാജൻ ഒന്നാം സ്ഥാനവുംനേടി
ഹൈസ്‌കൂൾ വിഭാഗത്തിൽ ആദ്യ രണ്ട് സ്ഥാനക്കാർക്കും മുതിർന്നവരുടെ വിഭാഗം 1,2 ലെ ആദ്യ സ്ഥാനക്കാർക്കും സംസ്ഥാന തല വായനമത്സരത്തിൽ പങ്കെടുക്കാവുന്നതാണെന്ന് ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ആർ. തിലകൻ , സെക്രട്ടറി പി.എൻ ബാലകൃഷ്ണൻ ആചാരി എന്നിവർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |