തിരുവനന്തപുരം: റിപ്പബ്ലിക് ദിനത്തിൽ ഇന്ന് രാവിലെ 9.30ന് ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ രാജ്ഭവനിൽ പതാക ഉയർത്തും. വൈകിട്ട് ആറരയ്ക്ക് അറ്റ് ഹോം സത്കാരം നടത്തും. എം.പിമാർ, എം.എൽ.എമാർ, സിവിൽ സർവീസ്, പ്രതിരോധ സേനകളിലെ ഉദ്യോഗസ്ഥർ, സ്വാതന്ത്ര്യസമര സേനാനികൾ, ഭിന്നശേഷിയുള്ള കുട്ടികൾ എന്നിവരുൾപ്പടെ 800പേർക്കാണ് ക്ഷണം. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദ്ദേശപ്രകാരമാണ് അതിഥികളെ ക്ഷണിച്ചത്. ഗവർണറുമായി അനുനയത്തിലായതിനാൽ ഇത്തവണ മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കും. മുൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാനുമായി ഉടക്കിലായിരുന്നതിനാൽ ഏതാനും വർഷങ്ങളായി മുഖ്യമന്ത്രിയും മന്ത്രിമാരും സത്കാരം ബഹിഷ്കരിക്കുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |