തിരുവനന്തപുരം: കേരള സർവകലാശാലയിൽ വിദ്യാർത്ഥികൾക്കുള്ള വിവിധ സേവനങ്ങൾ ഈമാസം 28വരെ ഓഫ്ലൈനായും ഓൺലൈനായും ലഭ്യമാവുമെന്ന് സർവകലാശാല അറിയിച്ചു. ഡിസംബർ 10 മുതൽ നിലവിൽ വന്ന ഓൺലൈൻ സേവനങ്ങളാണിവ. എലിജിബിലിറ്റി സർട്ടിഫിക്കറ്റ്, മൈഗ്രേഷൻ സർട്ടിഫിക്കറ്റ്, ട്രാൻസ്ക്രിപ്റ്റ് ഓഫ് മാർക്സ്, പ്രോഗ്രാം ക്യാൻസലേഷൻ സർട്ടിഫിക്കറ്റ്, ഒറിജിനൽ ഡിഗ്രി സർട്ടിഫിക്കറ്റ്, സ്പെഷ്യൽ സർട്ടിഫിക്കറ്റ് - അഫിലയേഷൻ സർട്ടിഫിക്കറ്റ് (വിദ്യാർത്ഥികൾക്ക്), മീഡിയം ഒഫ് ഇൻസ്ട്രക്ഷൻ സർട്ടിഫിക്കറ്റ് 8. ടി.സി നോട്ട് ഇഷ്യൂഡ് (പ്രൈവറ്റ് ക്യാൻഡിഡേറ്റ്സ്), സ്പെഷ്യൽ സർട്ടിഫിക്കറ്റ് - പ്രോഗ്രാം ഡ്യൂറേഷൻ സർട്ടിഫിക്കറ്റ്, സ്പെഷ്യൽ സർട്ടിഫിക്കറ്റ് - ഇന്റേണൽ ഇക്യുലൻസി സർട്ടിഫിക്കറ്റ്, കോഴ്സ് ട്രാൻസ്ഫർ - സർവകലാശാല ഉത്തരവ് എന്നിവയാണ് ഈ സേവനങ്ങൾ.
നാലാം സെമസ്റ്റർ എം.എ. ഇംഗ്ലീഷ്
ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ പരീക്ഷാഫലവും പ്രൊവിഷണൽ റാങ്ക് ലിസ്റ്റും പ്രസിദ്ധീകരിച്ചു.
എം.എ. അറബിക് പ്രീവിയസ് (വിദൂരവിദ്യാഭ്യാസം - 2010 സ്കീം) മേഴ്സിചാൻസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
അഞ്ചാം സെമസ്റ്റർ ബികോം അക്കൗണ്ട്സ് ആൻഡ്
ഡാറ്റ സയൻസ് ന്യൂജെനറേഷൻ ഡബിൾ മെയിൻ പ്രാക്ടിക്കൽ പരീക്ഷ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
കണ്ണൂർ സർവകലാശാല പരീക്ഷാഫലം
സ്കൂൾ ഒഫ് പെഡഗോഗിക്കൽ സയൻസിലെ ഒന്നാം സെമസ്റ്റർ എം.എഡ് ഡിഗ്രി (സി.ബി.സി.എസ്.എസ്) റഗുലർ, നവംബർ 2024 പരീക്ഷാ ഫലം വെബ്സൈറ്റിൽ. ഉത്തരക്കടലാസുകളുടെ പുനഃപരിശോധന/ സൂക്ഷ്മപരിശോധന/ ഫോട്ടോകോപ്പി എന്നിവയ്ക്ക് 13 വൈകിട്ട് 5 മണിവരെ ഓഫ്ലൈനായി അപേക്ഷിക്കാം.
പഠനവകുപ്പുകളിലെ ഒന്നാം സെമസ്റ്റർ എം.എ / എം.എസ്സി / എം.സി.എ/ എം.എൽ.ഐ.എസ്സി/ എൽ എൽ.എം/ എം.ബി.എ/ എം.പി.ഇ.എസ് ഡിഗ്രി (സി.ബി.സി.എസ്.എസ് റഗുലർ/ സപ്ലിമെന്ററി), നവംബർ 2024 പരീക്ഷകളുടെ ഫലം (എം.എസ്സി മാത്തമാറ്റിക്സ് ഒഴികെ) വെബ്സൈറ്റിൽ. ഉത്തരക്കടലാസുകളുടെ പുനഃപരിശോധന, സൂക്ഷ്മപരിശോധന, ഫോട്ടോകോപ്പി എന്നിവയ്ക്ക് 14 വൈകിട്ട് 5വരെ ഓഫ്ലൈനായി അപേക്ഷിക്കാം.
അഫിലിയേറ്റഡ് കോളേജുകളിലെ നാലാം സെമസ്റ്റർ എം.എസ്സി സ്റ്റാറ്റിസ്റ്റിക്സ് വിത്ത് ഡാറ്റ അനലറ്റിക്സ് ഏപ്രിൽ 2024 (റഗുലർ 2022 അഡ്മിഷൻ) പരീക്ഷാഫലം വെബ്സൈറ്റിൽ. ഉത്തരക്കടലാസ് പുനർമൂല്യനിർണ്ണയം/ സൂക്ഷ്മ പരിശോധന/ പകർപ്പ് ലഭ്യമാക്കൽ എന്നിവക്കുള്ള അപേക്ഷകൾ 14 വൈകിട്ട് 5 മണിവരെ സ്വീകരിക്കും.
ഓർമിക്കാൻ...
ജെ.ഇ.ഇ മെയിൻ സെഷൻ 2 രജിസ്ട്രേഷൻ:- നാഷണൽ ടെസ്റ്റിംഗ് ഏജൻസി നടത്തുന്ന ജോയിന്റ് എൻട്രൻസ് എക്സാം മെയിൻ 2 പരീക്ഷയ്ക്ക് 24 വരെ രജിസ്റ്റർ ചെയ്യാം. ഏപ്രിൽ ഒന്നു മുതൽ എട്ടു വരെയാണ് പരീക്ഷ. വെബ്സൈറ്റ്: https://www.nta.ac.in.
യു.ജി.സി നെറ്റ് ഉത്തര സൂചിക ചലഞ്ച്:- നാഷണൽ ടെസ്റ്റിംഗ് ഏജൻസി ജനുവരിയിൽ നടത്തിയ -യു.ജി.സി നെറ്റ് ഡിസംബർ 2024- പരീക്ഷയുടെ ഉത്തരസൂചിക സംബന്ധിച്ച് പരാതിയുണ്ടെങ്കിൽ ഓരോ ചോദ്യത്തിനും 200 രൂപ ഫീസോടെ ഫെബ്രുവരി മൂന്നിനകം ഉന്നയിക്കാം. https://ugcnet.nta.ac.in/.
ഇഗ്നോ പ്രവേശനം:- ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റിയിലെ ഓപ്പൺ & ഡിസ്റ്റൻസ് ലേണിംഗ് (ODL) പ്രോഗ്രാം, ഓൺലൈൻ പ്രോഗ്രാം എന്നിവയ്ക്ക് 15 വരെ അപേക്ഷിക്കാം. നിലവിൽ അപേക്ഷിച്ചവർക്ക് റീരജിസ്ട്രേഷനുള്ള അവസരവും 15 വരെ ലഭിക്കും. വെബ്സൈറ്റ്: https://www.ignou.ac.in.
സി.യു.ഇ.ടി പി.ജി:- നാഷണൽ ടെസ്റ്റിംഗ് ഏജൻസി നടത്തുന്ന കോമൺ യൂണിവേഴ്സിറ്റി എൻട്രൻസ് ടെസ്റ്റ് പി.ജിക്ക് (CUET-PG - 2025) അപേക്ഷിക്കാനുള്ള തീയതി എട്ടു വരെ നീട്ടി. ഫീസ് അടയ്ക്കാനുള്ള അവസാന തീയതി ഒമ്പതായും തെറ്റുതിരുത്തൽ വരുത്താനുള്ള തീയതി 10 മുതൽ 12 വരെയായും പുതുക്കിയിട്ടുണ്ട്. വെബ്സൈറ്റ് https://nta.ac.in.
അലിഗഡിൽ എൽഎൽ.ബി അപേക്ഷ 7വരെ
അലിഗഡ് മുസ്ലിം സർവകലാശാലയുടെ മലപ്പുറം സെന്ററിൽ പഞ്ചവത്സര ബി.എ എൽഎൽ.ബി കോഴ്സിന് 7 വരെ അപേക്ഷിക്കാം. അലിഗഡ് സർവകലാശാല നടത്തുന്ന പ്രവേശനപരീക്ഷയുടെ അടിസ്ഥാനത്തിലാണ് പ്രവേശനം. പ്രായപരിധി ഒഴിവാക്കിയിട്ടുണ്ട്. കോഴിക്കോട്ടാണ് പരീക്ഷാ കേന്ദ്രം. പ്ലസ്ടു പൂർത്തീകരിച്ചവർക്കും ഈ വർഷം അവസാന പരീക്ഷ എഴുതുന്നവർക്കും അപേക്ഷിക്കാം. വിവരങ്ങൾക്ക് : www.amucontrollerexams.com, ഫോൺ : 04933 229299, 9778100801
ഓൺലൈൻ സർട്ടിഫിക്കറ്റ് കോഴ്സ്
തിരുവനന്തപുരം: ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മാനേജ്മെന്റ് ഇൻ ഗവൺമെന്റ് (ഐ.എം.ജി) നടത്തുന്ന വിവരാവകാശ നിയമത്തെക്കുറിച്ചുള്ള സൗജന്യ ഓൺലൈൻ സർട്ടിഫിക്കറ്റ് കോഴ്സിലേക്ക് രജിസ്ട്രേഷൻ ആരംഭിച്ചു. കോഴ്സ് ഇംഗ്ലീഷിലും മലയാളത്തിലുമുണ്ട്. 16 വയസ് കഴിഞ്ഞവർക്ക് വെബ്സൈറ്റ് മുഖേന 14 വരെ രജിസ്റ്റർ ചെയ്യാം. കോഴ്സ് ഫെബ്രുവരി 16ന് ആരംഭിക്കും. വിവരങ്ങൾക്ക് rti.img.kerala.gov.in.
അഗ്നിവീർ റിക്രൂട്ട്മെന്റ് റാലി
തിരുവനന്തപുരം: കോഴിക്കോട് ആർമി റിക്രൂട്ടിംഗ് ഓഫീസ് സംഘടിപ്പിക്കുന്ന അഗ്നിവീർ റിക്രൂട്ട്മെന്റ് റാലി (ആർമി) തൃശൂർ കോർപ്പറേഷൻ സ്റ്റേഡിയത്തിൽ ആരംഭിച്ചു. വടക്കൻ ജില്ലയിലെ ഉദ്യോഗർത്ഥികൾക്കായുള്ള റാലി 7ന് സമാപിക്കും. കാസർകോട് കോഴിക്കോട്, കണ്ണൂർ, പാലക്കാട്, മലപ്പുറം, തൃശൂർ, വയനാട്, ലക്ഷദ്വീപ്, മാഹി എന്നിവിടങ്ങളിൽ നിന്നുള്ള ഷോർട്ട്ലിസ്റ്റ് ചെയ്ത ഉദ്യോഗാർത്ഥികൾക്ക് പങ്കെടുക്കാം. അഗ്നിവീർ ജനറൽ ഡ്യൂട്ടി, ടെക്നിക്കൽ, ക്ലാർക്ക്/സ്റ്റോർ കീപ്പർ ടെക്നിക്കൽ വിഭാഗങ്ങളിലേക്കാണ് തിരഞ്ഞെടുപ്പ്. ഷോർട്ട്ലിസ്റ്റ് ചെയ്തവർക്ക് അഡ്മിറ്റ് കാർഡുകൾ ഇ-മെയിലിൽ അയച്ചിട്ടുണ്ട്. www.joinindianarmy.nic.inൽ നിന്ന് ഡൗൺലോഡ് ചെയ്യാം.
ഐ.ഐ.ഐ.സി - സൂപ്പർവൈസറി പരിശീലനങ്ങളിലേക്കുള്ള അപേക്ഷാ തീയതി നീട്ടി
തിരുവനന്തപുരം: തൊഴിൽ വകുപ്പിന് കീഴിൽ കൊല്ലം ചവറയിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഇൻഫ്രാസ്ട്രക്ചർ ആൻഡ് കൺസ്ട്രക്ഷനിലെ വിവിധ സൂപ്പർവൈസറി തലങ്ങളിലുള്ള തൊഴിൽ നൈപുണ്യ പരിശീലന പരിപാടികളിലേക്ക് അപേക്ഷിക്കാനുള്ള തീയതി 12 വരെ നീട്ടി. ക്ലാസുകൾ ഫെബ്രുവരി 17ന് ആരംഭിക്കും.
2022,2023,2024 ഗേറ്റ് (GATE) പരീക്ഷ വിജയിച്ചവർക്ക് നേരിട്ട് പ്രവേശനം ലഭിക്കും. 2024 ൽ ഐ.ഐ.ഐ.സി നടത്തിയ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് ഇൻ എൻജിനിയറിംഗ് (ATE) പരീക്ഷ വിജയിച്ചവർക്കും നേരിട്ട് പ്രവേശനം നേടാം. ഈ യോഗ്യത ഇല്ലാത്തവർ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് ഇൻ എൻജിനിയറിംഗ് (ATEiiic) ഫോർ സമ്മർ ഇൻ ടേക്ക് പരീക്ഷ എഴുതി വിജയിക്കണം. ഫെബ്രുവരി 14 നാണ് ഈ പരീക്ഷ. അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ ജോഗ്രഫിക് ഇൻഫർമേഷൻ സിസ്റ്റം,അഡ്വാൻസ്ഡ് സർട്ടിഫിക്കറ്റ് പ്രോഗ്രാം ഇൻ ഹോസ്പിറ്റാലിറ്റി എന്നിവയിൽ പ്രവേശനം നേടുന്നവർക്ക് തിരഞ്ഞെടുപ്പ് പരീക്ഷ ഉണ്ടായിരിക്കില്ല. അവർ വിദ്യാഭ്യാസ യോഗ്യത തെളിയിക്കാനുള്ള സർട്ടിഫിക്കറ്റ് ഹാജരാക്കണം.
അപേക്ഷ ഓൺലൈനായി സമർപ്പിക്കാൻ www.iiic.ac.in സന്ദർശിക്കുക.അപേക്ഷഫീസ് 600 രൂപ. ഫോൺ-8078980000
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |