തിരുവനന്തപുരം: 'ഓപ്പറേഷൻ സ്പോട്ട് ട്രാപ്പ് ' പരിശോധനകളിലൂടെ കൈക്കൂലിക്കാരായ ഉദ്യോഗസ്ഥരെ പിടിക്കാൻ വിജിലൻസ്. കൈക്കൂലിക്കാരെ കൈയോടെ പിടികൂടാൻ എല്ലാ യൂണിറ്റുകൾക്കും വിജിലൻസ് മേധാവി യോഗേഷ് ഗുപ്ത നിർദ്ദേശം നൽകി. കൈക്കൂലിക്കാരുടെ പട്ടിക തയ്യാറാക്കിയിട്ടുണ്ട്. കൈക്കൂലി ആവശ്യപ്പെടുന്ന ഉദ്യോഗസ്ഥരെക്കുറിച്ച് ജനങ്ങൾക്ക് വിജിലൻസിന് വിവരം കൈമാറാം.
ജനുവരിയിൽ എട്ട് ട്രാപ്പ് ഓപ്പറേഷനുകളിൽ 9 ഉദ്യോഗസ്ഥരാണ് കൈയോടെ പിടിയിലായത്. ഇത് റെക്കാർഡാണ്. അഞ്ച് കേസുകളും റവന്യൂ ഉദ്യോഗസ്ഥർക്കെതിരെയാണ്. നാല് വില്ലേജ് ഓഫീസർമാരും രണ്ട് സർവേ, ജല അതോറിട്ടി ഉദ്യോഗസ്ഥരും പൊലീസ് കോൺസ്റ്റബിൾ, ഹെൽത്ത് ഇൻസ്പെക്ടർ എന്നിവരും അറസ്റ്രിലായി. അഴിമതിരഹിതമായ സർക്കാർ സേവനം ഉറപ്പുവരുത്താൻ 'ഓപ്പറേഷൻ സ്പോട്ട് ട്രാപ്പ് ' വഴിയൊരുക്കുമെന്ന് യോഗേഷ് ഗുപ്ത പറഞ്ഞു. കൈക്കൂലി ആവശ്യപ്പെട്ടാൽ 1064, 8592900900 നമ്പരുകളിൽ വിവരമറിയിക്കണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |