കൊച്ചി: ബഡ്‌ജറ്റ് വിഹിതം കേന്ദ്രമന്ത്രിമാരുടെ തറവാട്ടിൽ നിന്നുള്ള ഔദാര്യമല്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. നികുതിയിൽ നിന്നുള്ള വിഹിതമാണ് ബഡ്‌ജറ്റിലൂടെ സംസ്ഥാനങ്ങൾക്ക് ലഭിക്കുന്നത്. ഇഷ്ടമുള്ളവർക്ക് കൂടുതൽ കൊടുക്കുന്ന കേന്ദ്ര സമീപനം ഭരണഘടനാവിരുദ്ധമാണ്. കേരളത്തിൽ നിന്നുള്ള രണ്ടു കേന്ദ്രമന്ത്രിമാരുടെയും പ്രസ്താവന അപക്വമാണ്. ഉന്നതകുലജാതനെന്ന സുരേഷ് ഗോപിയുടെ പ്രയോഗം കാലഹരണപ്പെട്ടതാണ്. കേന്ദ്രത്തിന്റെയും ബി.ജെ.പിയുടെയും സമീപനമാണ് രണ്ടുപേരും പറഞ്ഞത്. അവർക്ക് കേരളത്തോട് പുച്ഛമാണ്.
പീഡനക്കേസിൽ മുകേഷ് എം.എൽ.എക്കെതിരെ നടപടി തീരുമാനിക്കേണ്ടത് സി.പി.എമ്മാണ്. രാജിവയ്‌ക്കണമോയെന്ന് മുകേഷും തീരുമാനിക്കട്ടെ. തൃശൂരിലെ തോൽവി സംബന്ധിച്ച് ചാനലിൽ വരുന്നത് റിപ്പോർട്ടിലുള്ളതല്ല. റിപ്പോർട്ട് കെ.പി.സി.സിയാണ് വെളിപ്പെടുത്തേണ്ടത്. മുസ്ലിം ലീഗ് യു.ഡി.എഫിന്റെ നെടുംതൂണാണ്. മുൻകാലത്തില്ലാത്ത ഐക്യം കോൺഗ്രസും മുസ്ലിം ലീഗും യു.ഡി.എഫിലെ ഘടകകക്ഷികളും തമ്മിലുണ്ട്. പി.കെ. കുഞ്ഞാലിക്കുട്ടി പൂർണ സഹകരണം നൽകുന്നുണ്ട്. പി.വി. അൻവറിന്റെ കാര്യത്തിൽ ഉചിതമായ തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |