കോട്ടയം : തിരുവാർപ്പ് ജെ.ബ്ലോക്ക് ഒൻപതിനായിരം പാടശേഖരത്തിൽ നെല്ലെടുപ്പ് സംബന്ധിച്ചുണ്ടായ പ്രതിസന്ധിക്ക് മന്ത്രിമാരായ ജി.ആർ അനിലും പി.പ്രസാദും നടത്തിയ ഇടപെടലിനെ തുടർന്ന് പരിഹാരം. ഇന്നലെ 1500 ടൺ നെല്ല് സംഭരിച്ചു. കിഴിവ് സംബന്ധിച്ച തർക്കമാണ് നെല്ലെടുപ്പ് വൈകാനിടയാക്കിയത്. ഗുണമേന്മയുടെ കുറവ് കാരണം 68 ശതമാനം അരി തിരിച്ചു നൽകാൻ കഴിയില്ലെന്ന വാദമുയർത്തിയാണ് മില്ലുടമകൾ നെല്ലെടുക്കാൻ വിസമ്മതിച്ചത്. തർക്കത്തിന് പരിഹാരമായാണ് ആനുപാതികമായി കിഴിവ് നിശ്ചയിച്ചത്. ഉദ്യോഗസ്ഥരുമായും പാടശേഖരസമിതി ഭാരവാഹികളുമായും മന്ത്രിമാർ ഓൺലൈനിൽ ചർച്ച നടത്തി. തുടർന്ന് കളക്ടറുമായുള്ള തുടർചർച്ചയിൽ രണ്ട് ശതമാനം കിഴിവോടെ സംഭരണത്തിന് ഇരുകൂട്ടരും ധാരണയിൽ എത്തുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |