കോട്ടയം : എ.വി.റസലിന്റെ നിര്യാണത്തെ തുടർന്ന് ഒഴിവ് വന്ന സി.പി.എം ജില്ലാ സെക്രട്ടറി സ്ഥാനത്തേയ്ക്ക് സംസ്ഥാന കമ്മിറ്റി അംഗം ടി.ആർ.രഘുനാഥനെ തിരഞ്ഞെടുത്തു. സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ പങ്കെടുത്ത ജില്ലാ കമ്മിറ്റിയിലാണ് തീരുമാനം. ജില്ലാ സെക്രട്ടേറിയറ്റിലെ മുതിർന്ന അംഗമായ രഘുനാഥനെ കൊല്ലം സമ്മേളനത്തിൽ സംസ്ഥാന കമ്മിറ്റിയിൽ ഉൾപ്പെടുത്തിയിരുന്നു. നിലവിൽ സി.ഐ.ടി.യു ജില്ലാ സെക്രട്ടറിയും, സംസ്ഥാന വൈസ് പ്രസിഡന്റും, അഖിലേന്ത്യാ വർക്കിംഗ് കമ്മിറ്റി അംഗവുമാണ്.
അയർക്കുന്നം ആറുമാനൂർ സ്വദേശിയായ രഘുനാഥ് ഡി.വൈ.എഫ്.ഐ ജില്ലാ പ്രസിഡന്റ്, സി.പി.എം അയർക്കുന്നം ഏരിയ സെക്രട്ടറി, ജില്ലാ കമ്മിറ്റി അംഗം, സി.ഐ.ടി.യു ജില്ലാ പ്രസിഡന്റ് എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. കോട്ടയം കോ-ഓപ്പറേറ്റീവ് അർബൻ ബാങ്ക് ചെയർമാനുമാണ്. ഭാര്യ : രഞ്ജിത. മകൻ : രഞ്ജിത്ത്. മരുമകൾ : അർച്ചന.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |