കോഴിക്കോട്: കോളേജ് അദ്ധ്യാപകർക്ക് ഏഴാം ശമ്പള പരിഷ്കരണ കുടിശ്ശികയായ 1500 കോടി രൂപ വിതരണം ചെയ്തെന്ന സംസ്ഥാനത്തിന്റെ അവകാശവാദം പൊളിഞ്ഞു. ഡീൻ കുര്യാക്കോസ് എം.പിയുടെ ചോദ്യത്തിന് റീ ഇംബേഴ്സ്മെൻ്റ് പ്രകാരമുള്ള പദ്ധതി അവസാനിച്ചെന്ന് ലോക്സസഭയിൽ കേന്ദ്ര മന്ത്രി ഡോ. സുഗാന്ത മജുംദാർ മറുപടി നൽകിയതോടെയാണിത്.
ഇതോടെ, സംസ്ഥാനത്തെ പന്ത്രണ്ടായിരത്തോളം കോളേജ് അദ്ധ്യാപകർക്ക് 2016 ജനുവരി മുതൽ 2019 മാർച്ച് വരെ ലഭിക്കേണ്ട കുടിശ്ശിക 1500 കോടി നഷ്ടമായി. കേരളം തുക വിതരണം ചെയ്താൽ ഇതിൽ പകുതി തുകയായ 750 കോടി കേന്ദ്രസർക്കാർ നൽകുമായിരുന്നു. മുഖ്യമന്ത്രിയും , ധനമന്ത്രിയും കുടിശ്ശിക നൽകിയെന്നാണ് അവകാശപ്പെട്ടിരുന്നതെന്ന് അദ്ധ്യാപകർ പറഞ്ഞു. കൃത്യസമയത്ത് പൂർണമായ പ്രൊപ്പോസൽ നൽകുന്നതിലും കേരളം വീഴ്ച വരുത്തിയെന്നും അവർ ആരോപിച്ചു.സംസ്ഥാനത്തിന്റെ വീഴ്ച മറച്ച്, ഭരണാനുകൂല സംഘടനകൾ കേന്ദ്ര വിരുദ്ധ സമരം നടത്തിയിരുന്നു. ഡി.എ, പി.എച്ച്.ഡി അഡ്വാൻസ് ഇൻക്രിമെന്റ് ഇനങ്ങളിലും അദ്ധ്യാപകർക്ക് അർഹമായ തുക ഇല്ലാതായി.
'ഉത്തരവാദിത്വം ഏറ്റെടുത്ത് കുടിശ്ശിക പൂർണമായും സംസ്ഥാന സർക്കാർ നൽകണം.'
-പ്രൊഫ. ആർ.അരുൺകുമാർ
സംസ്ഥാന പ്രസിഡന്റ്
കെ.പി.സി.ടി.എ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |