കുറ്റ്യാടി: ബിഗ് ടിക്കറ്റിൽ നൂറാം തവണ ഭാഗ്യപരീക്ഷണം നടത്തിയ നരിപ്പറ്റ പഞ്ചായത്തിലെ കണ്ടോത്ത് കുനി സി.പി മുക്കിലെ പടിഞ്ഞാറത്തി വീട്ടിലെ ആഷിഖിനെ തേടിയെത്തിയത് 59 കോടി. ബിഗ് ടിക്കറ്റിന്റെ 271-ാമത്തെ നറുക്കെടുപ്പിലായിരുന്നു ആഷിഖിന് ഒന്നാംസമ്മാനമായ 25 ദശലക്ഷം ദിർഹം ലഭിച്ചത്. ജനുവരി 29 ന് ഓൺലൈനിൽ വാങ്ങിയ 456808 എന്ന ടിക്കറ്റാണ് ഭാഗ്യം കൊണ്ടുവന്നത്.
10 വർഷമായി ആഷിഖ് സ്ഥിരമായി ബിഗ് ടിക്കറ്റ് എടുക്കാറുണ്ട്. കഴിഞ്ഞ 19 വർഷമായി യു.എ.ഇയിൽ താമസിക്കുന്ന ആഷിഖ് ഒറ്റയ്ക്ക് തന്നെയായിരുന്നു ടിക്കറ്റെടുത്തത്. ഇത്തവണ നറുക്കെടുപ്പിൽ ആഷിഖ് വാങ്ങിയ ആറ് ടിക്കറ്റുകൾ ഉണ്ടായിരുന്നു. 1,000 ദിർഹത്തിന് വാഗ്ദാനം ചെയ്തപ്പോൾ വാങ്ങിയതായിരുന്നിവ. ഷാർജ കേന്ദ്രീകരിച്ച് റിയൽ എസ്റ്റേറ്റ് മേഖലയിൽ പ്രവർത്തിക്കുന്ന ആഷിഖ് ഒരു വർഷം മുമ്പാണ് ഗൾഫിലേക്ക് പോയത്. സി.പി മുക്കിലെ പടിഞ്ഞാറത്ത് അമ്മദാണ് പിതാവ്. ഉമ്മ നഫീസ. കായക്കൊടി സ്വദേശിയായ സഫീറയാണ് ഭാര്യ. മൂന്ന് മക്കളും രണ്ട് സഹോദരിമാരും അടങ്ങുന്നതാണ് ആഷിഖിന്റെ കുടുംബം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |