തിരുവനന്തപുരം: പകുതി വിലയ്ക്ക് സ്കൂട്ടർ, ലാപ്ടോപ്പ്, തയ്യൽ മെഷീൻ എന്നിവ നൽകുന്ന പദ്ധതിക്കായി കമ്പനികൾ സാമൂഹ്യസുരക്ഷാ ഫണ്ട് (സി.എസ്.ആർ) നൽകിയിട്ടുണ്ടോയെന്ന്സ പൊലീസ് അന്വേഷിക്കുന്നു. വനിതകളുടെ ശാക്തീകരണത്തിനും അവർക്ക് സ്വയം തൊഴിൽ കണ്ടെത്താനുമെന്ന പേരിലാണ് പകുതിവില പദ്ധതികൾ നടപ്പാക്കിയത്.
സി.എസ്.ആർ ഫണ്ട് ചെലവഴിക്കുന്നതിന് കമ്പനികൾ കൃത്യമായ മാനദണ്ഡങ്ങൾ പാലിക്കേണ്ടതുണ്ട്. വിദ്യാഭ്യാസം, ആരോഗ്യം, പരിസ്ഥിതി സംരക്ഷണം, ഗ്രാമവികസനം തുടങ്ങിയ മേഖലകളിലെ പദ്ധതികൾക്കാണ് പണം ചെലവാക്കേണ്ടത്. നിയമപരമായ ബാദ്ധ്യതയായതിനാൽ, ചെറിയ തോതിൽ ഫണ്ട് നൽകി ഏതെങ്കിലും കമ്പനികൾ തട്ടിപ്പ് നടത്തിയോയെന്നും അന്വേഷിക്കും.
അതേസമയം, അനന്ദുവിന് ഒരു കമ്പനിയും സി.എസ്.ആർ ഫണ്ട് നൽകിയിട്ടില്ലെന്നും വിഹിതം നൽകിയവരുടെ പണം തിരിമറി ചെയ്താണ് കുറേപ്പേർക്ക് സ്കൂട്ടറുകളും ലാപ്ടോപ്പും നൽകിയതെന്നും പൊലീസിന് വിവരം കിട്ടിയിട്ടുണ്ട്. ഇത്തരം മൊഴികൾ പൊലീസ് വിശ്വാസത്തിലെടുക്കുന്നില്ല.
സ്കൂട്ടറിനും ലാപ്ടോപ്പിനും പകുതി തുക നൽകിയാൽ ശേഷിക്കുന്ന പണം കേന്ദ്രസർക്കാർ സഹായമായും കമ്പനികളുടെ സി.എസ്.ആർ ഫണ്ടായും ലഭിക്കുമെന്നാണ് ഗുണഭോക്താക്കളെ തെറ്റിദ്ധരിപ്പിച്ചത്. അനന്ദുവിന് ബിനാമി നിക്ഷേപങ്ങളുണ്ടെന്നും അന്യസംസ്ഥാനങ്ങളിലടക്കം ഭൂമി വാങ്ങിക്കൂട്ടിയെന്നും വിവരമുണ്ട്. രാജ്യത്തെ വിവിധ കമ്പനികൾ സി.എസ്.ആർ ഫണ്ട് ചെലവിടാനുള്ള ചുമതല തന്നെയാണ് ഏൽപ്പിച്ചിട്ടുള്ളതെന്നും അനന്ദു ആളുകളെ വിശ്വസിപ്പിച്ചിരുന്നു. വിദേശത്തേക്ക് കടക്കാൻ ശ്രമിച്ചെന്നും പൊലീസിന് വിവരം കിട്ടിയിട്ടുണ്ട്.
സീറോ എമിഷൻ ശില്പശാല
തിരുവനന്തപുരം:മീഡിയം,ഹെവി ട്രക്കുകളിൽ എമിഷൻ കുറയ്ക്കുന്നതിനായി കെ.എസ്.ഇ.ബി.യുടെ ബൈ ഇവി ആക്സിലറേറ്റർ സെല്ലിന്റെ പിന്തുണയോടെ സ്മാർട്ട് ഫ്രൈറ്റ് സെന്റർ ഇന്ത്യ (എസ്.ഇ.സി) സീറോ എമിഷൻ ട്രക്കുകളെക്കുറിച്ച് ശിൽപശാല സംഘടിപ്പിച്ചു. ജി.ഐ.എസിന്റെ ഗതാഗത, അടിസ്ഥാന സൗകര്യ ഉപദേശകനായ ശിരീഷ് മഹേന്ദ്രു മോഡറേറ്ററായിരുന്നു. കേന്ദ്ര വാണിജ്യവ്യവസായ മന്ത്രാലയത്തിലെ ലോജിസ്റ്റിക്സ് ഡി.പി.ഐ.ഐ.ടിയുടെ ഡയറക്ടർ രാകേഷ് കുമാർ മീണ,അനർട്ടിന്റെ ഇമൊബിലിറ്റി സെല്ലിന്റെ തലവനും ടെക്നിക്കൽ മാനേജരും ആയ മനോഹരൻ ജെ, സംസ്ഥാന എനർജി മാനേജ്മെന്റ് സെന്ററിലെ എനർജി ടെക്നോളജിസ്റ്റ് ജോൺസൺ ഡാനിയേൽ, വൈദ്യുതി ബോർഡിന്റെ പുനുരുപയോഗ ഊർജ്ജ സംരക്ഷണ ചീഫ് എൻജിനിയർ ആശ വി,പാർട്ട്ണർ ഗ്രാന്റ് തോർട്ടൺ ഇമൊബിലിറ്റി ആൻഡ് എനർജി കുൽഭൂഷൻ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |