തിരുവനന്തപുരം: വന്യജീവി സംഘർഷം നിയന്ത്രിക്കുന്നതിനും വനമേഖലയിലെ ജനങ്ങളെ സംരക്ഷിക്കുന്നതിനുമുള്ള പ്രത്യേക പാക്കേജായി ബഡ്ജറ്റിൽ 50 കോടി അനുവദിച്ചു.
വനവും വന്യജീവി സംരക്ഷണവും ചേർത്ത് 305.61 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്. മുൻവർഷത്തേക്കാൾ 27.55 കോടി കൂടുതൽ. കേന്ദ്ര സഹായമായി 45.47 കോടി പ്രതീക്ഷിക്കുന്നുണ്ട്. വ
ന്യജീവി സംഘർഷം ലഘൂകരിക്കുന്നതിനായി 70.40 കോടി (കഴിഞ്ഞ വർഷം 48.85 കോടി) വകയിരുത്തിയിട്ടുണ്ട്. വന്യജീവി ആക്രമണത്തിൽ മരണമടയുന്നവരുടെ ആശ്രിതർക്ക് 10 ലക്ഷവും പരിക്കേൽക്കുന്നവർക്ക് 2 ലക്ഷവുമാണ് നൽകുന്നത്.
സൗരോർജ്ജ വേലി പദ്ധതിയിൽ 100 കോടിയിലേറെ കുടിശികയുള്ളതിനാൽ കരാറുകാർ പ്രവൃത്തികൾ ഏറ്റെടുക്കുന്നില്ല. ഇത്തവണ ബഡ്ജറ്റിൽ പ്രത്യേകമായി തുക വകയിരുത്തുമെന്നാണ് അധികൃതർ ഉറപ്പ് നൽകിയിരുന്നത്. അതേസമയം, പ്രവർത്തനക്ഷമമല്ലാത്ത ഫെൻസിംഗുകൾ അടിയന്തര പ്രാധാന്യത്തോടെ പ്രവർത്തനക്ഷമമാക്കുന്നതിന് മിഷൻ സോളാർ ഫെൻസിംഗ് 2024 നടപ്പാക്കിയിട്ടുണ്ടെന്നും അത് തുടരുമെന്നും ബഡ്ജറ്റിൽ പറയുന്നു.
ആനക്കിടങ്ങുകൾ കുഴിക്കുന്നതിനും സൗരോർജ്ജ വേലികൾ സ്ഥാപിക്കുന്നതിനും നിലവിലുള്ള പദ്ധതികൾ തുടരുമെന്ന് പറയുന്നുണ്ടെങ്കിലും കരാറുകാർക്കുള്ള കുടിശികയിൽ മിണ്ടാട്ടമില്ല.
വനസംരക്ഷണത്തിന് 75 കോടി
വനസംരക്ഷണ പ്രവർത്തനങ്ങൾക്കും വന്യജീവി ആക്രമണങ്ങൾ ഇല്ലാതാക്കുന്നതിനുള്ള പദ്ധതിക്ക് 25 കോടിയും അടിസ്ഥാന സൗകര്യ വികസനത്തിന് 50.30 കോടിയും
പ്രോജക്ട് എലിഫന്റ് പ്രകാരം പെരിയാർ, ആനമുടി, നിലമ്പൂർ, വയനാട് ആനസങ്കേതങ്ങൾ മെച്ചപ്പെടുത്താൻ 3.50 കോടി. കോട്ടൂർ ആന പുനരധിവാസ കേന്ദ്രത്തിന് 2 കോടി.
വിനോദ സഞ്ചാരികളിലെ ട്രക്കിംഗ് താത്പര്യം പ്രോത്സാഹിപ്പിക്കാൻ വനയാത്ര പദ്ധതിക്ക് 3 കോടി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |