തിരുവനന്തപുരം: കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് കരകയറാൻ ശ്രമിക്കുന്ന സംസ്ഥാനത്തിന് പൊതുമേഖലാസ്ഥാപനങ്ങളിൽ നിന്ന് കുതിപ്പ് കണ്ടെത്താൻ കഴിയുന്നില്ലെന്ന് സാമ്പത്തിക അവലോകന റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി. ആകെയുള്ള 131പൊതുമേഖലാസ്ഥാപനങ്ങളിൽ 65എണ്ണവും കടുത്ത നഷ്ടത്തിലാണ്. മുൻവർഷം 63 സ്ഥാപനങ്ങളായിരുന്നു നഷ്ടമെങ്കിൽ ഇത്തവണ രണ്ടെണ്ണം കൂടി കൂടി.
ലാഭത്തിലുള്ള സ്ഥാപനങ്ങളുടെ എണ്ണം 61ൽ നിന്ന് 53ആയി കുറയുകയും ചെയ്തു.ലാഭത്തിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിൽ നിന്ന് ഇടപാടുകളുടെ നികുതിയായും ഡ്യൂട്ടിയായും സർക്കാരിന് വർഷം 17289.13കോടി ലഭിച്ചതും ഒന്നേകാൽ ലക്ഷം പേർക്ക് തൊഴിൽ കിട്ടുന്നതുമാണ് ആകെയുള്ള നേട്ടം.പൊതുമേഖലാസ്ഥാപനങ്ങളിൽ 65 എണ്ണം സംസ്ഥാന സർക്കാരിന്റേയും പത്തെണ്ണം കേന്ദ്രസംസ്ഥാന സംരംഭവും 23എണ്ണം സംയുക്ത മേഖലയിലുമാണ്.പൊതുമേഖലകളുടെ മൊത്തംലാഭം മുൻവർഷം 4762.97കോടിയായിരുന്നത് കഴിഞ്ഞ വർഷം 3470.46കോടിയായി കുറഞ്ഞു.
# ലാഭത്തിലുള്ള പത്ത് സ്ഥാപനങ്ങളും
ലാഭവും( കോടി)
1.കെ.ടി.ഡി.എഫ്.സി. - 538.13
2.കെ.എസ്.എഫ്.ഇ. - 404.10
3.ബിവറേജസ് കോർപറേഷൻ - 236.39
4.കെ.എസ്.ഇ.ബി.- 218.51
5.കേരള മിനറൽസ് ആൻഡ് മെറ്റൽസ് - 99.79
6.കെ.എഫ്.സി. - 74.04
7.കെ.എസ്.ഐ.ഡി.സി. - 71.83
8.കേരള പിന്നാക്ക സമുദായ വികസന കോർപറേഷൻ - 57.31
9.കേരള ഫാർമസ്യൂട്ടിക്കൽസ് - 45.90
10.കേരള മെഡിക്കൽ സർവ്വീസസ് കോർപറേഷൻ - 32.44
# നഷ്ടത്തിലുള്ള പത്ത് സ്ഥാപനങ്ങൾ.
നഷ്ടം( കോടി)
സാമൂഹ്യസുരക്ഷാ പെൻഷൻ ലിമിറ്റഡ് -3321.07
കെ.എസ്.ആർ.ടി.സി. - 1314.05
സിവിൽ സപ്ളൈസ് കോർപറേഷൻ - 77.89
ട്രാവൻകൂർ ടൈറ്റാനിയം - 75.32
കശുവണ്ടി വികസന കോർപറേഷൻ - 71.29
കേരള ടെക്സ്റ്റൈയിൽസ് ലിമിറ്റഡ് - 61.27
ട്രാക്കോ കേബിൾ ലിമിറ്റഡ് - 34.05
മലബാർ സിമന്റ്സ് -28.93
ട്രാവൻകൂർ കൊച്ചിൻ കെമിക്കൽസ് - 27.79
ഓട്ടോകാർട്ട് - 25.35
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |