നിലമ്പൂർ: നിലമ്പൂർ മാരിയമ്മൻ ദേവി ക്ഷേത്രത്തിൽ ഉത്സവ എഴുന്നള്ളിപ്പിനായി കൊണ്ടുവന്ന ആന ഇടഞ്ഞു. വീടിന്റെ ചുറ്റുമതിലും ഗെയ്റ്റും രണ്ട് സ്‌കൂട്ടറുകളും ആന തകർത്തു. ഗോവിന്ദൻകുട്ടി എന്ന ആനയാണ് ഇടഞ്ഞത്. ഇന്നലെ വൈകിട്ട് നാലിനാണ് സംഭവം.
ഗെയ്റ്റ് തകർത്ത് കോവിലം റോഡിൽ നിന്നും കളത്തിൻ കടവിലേക്ക് പോകുന്ന റോഡിലേക്ക് ഇറങ്ങിയതോടെ ജനങ്ങൾ ചിതറിയോടി. പലരും സമീപത്തെ കെട്ടിടങ്ങളുടെ മുകളിലേക്ക് ഓടിക്കയറി. പാപ്പനുൾപ്പെടെയുള്ളവരെ ആന തുരത്തിയോടിച്ചു. നിലമ്പൂർ സി.ഐ സുനിൽ പുളിക്കലിന്റെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി ജനങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. ആനയെ തളയ്ക്കാൻ കുന്നംകുളത്ത് നിന്നും എലിഫെന്റ് സ്‌ക്വാഡും വനം ആർ.ടി.ടി വിഭാഗവും എത്തിയിരുന്നു.തൊട്ടടുത്തുള്ള പറമ്പിൽ ആന ഏറെനേരം നിലയുറപ്പിച്ചിരുന്നു. ഏറെ നേരത്തെ ശ്രമത്തിനൊടുവിലാണ് ആനയെ തളച്ചത്. തളച്ച ശേഷവും ആന വീണ്ടും അക്രമാസക്തനായി ജനങ്ങൾക്കിടയിലേക്ക് ഓടിയടുക്കാൻ ശ്രമിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |