മടവൂർ: ആനകുന്നം കലാപോഷിണി വായനശാലയും മടവൂർ വാസുദേവൻ നായർസ്മാരക സഹൃദവേദിയും സംയുക്തമായി അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു.എം.ടി.വാസുദേവൻനായർ,പത്മഭൂഷൺ മടവൂർ വാസുദേവൻ നായർ,ഗായകൻ പി.ജയചന്ദ്രൻ എന്നിവരെ ചടങ്ങിൽ അനുസ്മരിച്ചു. മടവൂർ വാസുദേവൻ നായർ ഫൗണ്ടേഷൻ ചെയർമാൻ പകൽക്കുറി കെ.ആർ.ആർ നായർ ഉദ്ഘാടനം ചെയ്തു.ജില്ലാ ലൈബ്രറി കൗൺസിൽ അംഗം ഷെഖിയാൻ അദ്ധ്യക്ഷത വഹിച്ചു. ഏറത്ത് ജി.രാജീവ്, എൻ.കെ.രാധാകൃഷ്ണൻ, പഞ്ചായത്തംഗം കെ.മോഹൻദാസ്, എസ്.അനിൽകുമാർ,വൈഗ.എസ്.എസ്,വായനശാല സെക്രട്ടറി ഉണ്ണിക്കൃഷ്ണൻ,കാർത്തിക് എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |