ഇടവെട്ടി: ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ തിരുവോണ ഊട്ടിനോടനുബന്ധിച്ച് കെ.എസ്.ആർ.ടി.സിയുടെ അഞ്ചമ്പല ദർശനം നാളെ രാവിലെ 6.30ന് തൊടുപുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്ര പരിസരത്തു നിന്നും ആരംഭിക്കും. പഞ്ചപാണ്ഡവർ പ്രതിഷ്ഠിച്ചതായി വിശ്വസിക്കുന്ന മറ്റ് ക്ഷേത്രങ്ങളായ മുട്ടം ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, കോലാനി ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, പെരുമ്പിള്ളിച്ചിറ ശ്രീകൃഷ്ണസ്വാമി ക്ഷേത്രം എന്നിവ ദർശിച്ച് തൊടുപുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ എത്തും. അവിടെ നിന്നും ഇടവെട്ടി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെത്തി തിരുവോണ ഊട്ടിലും പങ്കെടുക്കാനുള്ള അവസരമാണ് ഒരുക്കുന്നത്. നാഷണൽ ആയുഷ് മിഷൻ സ്‌പെഷ്യൽ ഓഫീസർ ഡോ.എസ്. ജയകൃഷ്ണൻ വിശിഷ്ടാതിഥിയായി പങ്കെടുക്കും. തിരുവോണ ഊട്ടിന് ശേഷം ഭക്തജനങ്ങളെ സ്‌പെഷ്യൽ ബസിൽ തൊടുപുഴ കെ.എസ്,ആർ.ടി.സി സ്റ്റാൻഡിൽ തിരികെ എത്തിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |