
പാലോട്: 1972ലെ വന്യജീവി സംരക്ഷണ നിയമം ഷെഡ്യൂൾ ഒന്നിൽ പെട്ട മയിലിനെ കല്ലെറിഞ്ഞ് കൊന്നയാൾ പിടിയിൽ. നെടുമങ്ങാട്ടെ ഹോട്ടൽ തൊഴിലാളി നേപ്പാൾ സ്വദേശിയായ സുനിൽ കർക്കി (21)യെയാണ് പാലോട് വനംവകുപ്പ് ഉദ്യോഗസ്ഥർ പിടികൂടിയത്. കരകുളം പഞ്ചായത്തിലെ കിഴക്കേല പൊയ്പ്പാറ ചാമുണ്ഡി ക്ഷേത്രത്തിനു സമീപം ആളൊഴിഞ്ഞ പറമ്പിലിരുന്ന പെൺമയിലിനെയാണ് കരിങ്കല്ലുകൊണ്ടെറിഞ്ഞു കൊന്നത്. കൊല്ലുന്നത് നാട്ടുകാർ കണ്ടെന്ന് മനസ്സിലായതോടെ ഇയാൾ മുങ്ങുകയായിരുന്നു. പാലോട് ഫോറസ്റ്റ് റേഞ്ച് ഓഫീസർ വിപിൻ ചന്ദ്രൻ,സെക്ഷൻ ഫോറസ്റ്റ് ഓഫീസർ വിനിത,വാച്ചർ ശാന്തകുമാർ എന്നിവരുൾപ്പെട്ട സംഘം ഇയാളെ സാഹസികമായി പിടികൂടുകയായിരുന്നു.പ്രതിയെ നെടുമങ്ങാട് വനം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |