ഇടുക്കി: അഞ്ചുരുളി ഉന്നതിയിലേക്കുള്ള റോഡിന്റെ നിർമ്മാണം ഉടൻ പൂർത്തിയാക്കാനുള്ള നടപടി സ്വീകരിക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ. അഞ്ചുരുളി ഉന്നതി കമ്മ്യൂണിറ്റി ഹാളിൽ നടന്ന അഞ്ചുരുളി -കക്കാട്ടുകട റോഡ് നിർമ്മാണോദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.അഞ്ചുരുളി ഉന്നതിയിൽ നിലവിലെ അടിസ്ഥാന സൗകര്യങ്ങൾ നേരത്തെ ഒരുക്കിയതാണ്. എന്നാൽ റോഡ് രണ്ട് കിലോമീറ്റർ മാത്രമാണ് പൂർത്തീകരിച്ചത്. റോഡ് വേഗത്തിൽ പൂർത്തിയാക്കേണ്ടത് അത്യാവശ്യമാണ്. അഞ്ചുരുളി ഉന്നതി ഒറ്റപ്പെട്ട പ്രദേശമല്ല, കാഞ്ചിയാർ പഞ്ചായത്തിന്റെ ഭാഗമാണ്. റോഡിന്റെ പൂർണ്ണമായ നിർമ്മാണത്തിനും അടിസ്ഥാന സൗകര്യ വികസനത്തിനും വേണ്ട നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
പട്ടികവർഗ വികസന വകുപ്പിന്റെ കോർപ്പസ് ഫണ്ട് ഉപയോഗിച്ച് കാഞ്ചിയാർ ഗ്രാമപഞ്ചായത്ത് മുഖേന അഞ്ചുരുളി ഉന്നതിയിൽ റോഡ് വികസന പദ്ധതിയിൽ വനം വകുപ്പിന്റെ എൻ ഒ സി ലഭ്യമായിട്ടുള്ള 2.140 കിലോമീറ്ററിൽ 3 മീറ്റർ വീതിയിൽ കോൺക്രീറ്റ് പ്രവർത്തികൾ നടത്തുന്നതിനുള്ള ടെണ്ടർ നടപടികളും പൂർത്തീകരിച്ചു.ഉദ്ഘാടന ചടങ്ങിൽ ഇടുക്കി ഐ.റ്റി.ഡി.പി പ്രൊജക്ട് ഓഫീസർ ജി. അനിൽകുമാർ, കാഞ്ചിയാർ ഗ്രാമ പഞ്ചായത്ത് അസി. എഞ്ചിനീയർ ശ്രീന. എസ്, അയ്യപ്പൻകോവിൽ റേഞ്ച് ഫോറസ്റ്റ് ഓഫീസർ രതീഷ് കെ. വി, ഊരുമൂപ്പൻ അയ്യപ്പൻ എസ്. വി, ത്രിതല പഞ്ചായത്ത് പ്രതിനിധികൾ, വിവിധ രാഷ്ട്രീയ നേതാക്കൾ എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |