തിരുവനന്തപുരം: കേന്ദ്ര സർക്കാർ കേരളത്തെ പൂർണമായി അവഗണിക്കുകയാണന്നും അതിനെതിരെ മാദ്ധ്യമങ്ങൾ ശബ്ദമുയർത്തുന്നില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. തെറ്റായ വാർത്തകൾ നൽകി വിവാദ വ്യവസായത്തിന്റെ ഭാഗമാകുന്ന പ്രവണത വർദ്ധിച്ചു വരികയാണ്. തങ്ങൾക്ക് ഹിതമായത് മാത്രം നൽകുന്ന പ്രവണതയാണ് ഇപ്പോഴുള്ളത്. കൂട്ടത്തോടെ മാദ്ധ്യമ മേഖലയെ കോർപ്പറേറ്റുകൾ ഏറ്റെടുക്കുന്നു. മാദ്ധ്യമ രംഗത്ത് കോർപ്പറേറ്റ് ആധിപത്യം വരുമ്പോൾ ജനതാത്പര്യം ഹനിക്കപ്പെടുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേന്ദ്രബഡ്‌ജറ്റിനെ പറയാതെ കേരള ബഡ്‌ദറ്റിന് ജീ ഭൂ ഭാ എന്ന് പറഞ്ഞ മാദ്ധ്യമങ്ങൾ ഉണ്ട്യ മാദ്ധ്യമങ്ങൾ കോർപ്പറേറ്റ് അധീനതയിലായി. മാദ്ധ്യമങ്ങളെ കേന്ദ്രം അവരുടെ മെഗാഫോൺ ആക്കി . ഒരു കേന്ദ്രമന്ത്രി കേരളത്തെ അപമാനിക്കുക പോലും ചെയ്തു. കേരളം പിന്നാക്കമാണെന്ന് പറയണം എന്നാണ് പറഞ്ഞത് . അതിന് മറുപടി പറയാൻ ഇവിടെ എത്ര മാദ്ധ്യമങ്ങൾ ഉണ്ടായി. എത്ര മാദ്ധ്യമങ്ങൾ അതിന് എഡിറ്റോറിയൽ എഴുതിയെന്നും മുഖ്യമന്ത്രി ചോദിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |